ചെങ്കൊടിയേറ്റം, രണ്ടാമൂഴം
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി വി.കെ. പ്രശാന്ത് 6372 വോട്ടിനു ലീഡ് ചെയ്യുന്നു
മലപ്പുറം ജില്ലയിൽ എൽ. ഡി. എഫ് ലീഡ് ചെയ്യുന്ന മണ്ഡലങ്ങൾ
1. നിലമ്പൂർ
2. തിരൂരങ്ങാടി
3.പൊന്നാനി
യു.ഡി. എഫ് ലീഡ് ചെയ്യുന്ന മണ്ഡലങ്ങൾ
1. ഏറനാട്
2. വണ്ടൂർ
3.മഞ്ചേരി
4. മങ്കട
5. മലപ്പുറം
6. വേങ്ങര
7.വള്ളിക്കുന്ന്
8. താനൂർ
9. തിരൂർ
10. കോട്ടക്കൽ
11. തവനൂർ
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി കെ. ആന്‍സലന്‍ 5919 വോട്ടിനു ലീഡ് ചെയ്യുന്നു
തിരുവനന്തപുരം മണ്ഡലത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ. ആന്‍റണി രാജു 1326 വോട്ടിനു ലീഡ് ചെയ്യുന്നു.
കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരന്‍ (എല്‍.ഡി.എഫ്) 2652 വോട്ടിന് ലീഡ് ചെയ്യുന്നു
ഹരിപ്പാട് നിയോജക മണ്ഡലത്തിൽ 121 ബൂത്തുകൾ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് 6126 വോട്ടിന്‍റെ ലീഡ്
വയനാട്ടിൽ സിറ്റിംഗ് എംഎല്‍എമാർ വിജയമുറപ്പിക്കുന്നു. മാനന്തവാടിയിൽ എല്‍ഡിഎഫിലെ ഒആര്‍ കേളുവും സുല്‍ത്താന്‍ ബത്തേരിയിൽ യുഡിഎഫിലെ ഐ. സി ബാലകൃഷ്ണനും മുന്നിൽ. കൽപ്പറ്റയിൽ യുഡിഎഫിലെ ടി. സിദ്ധീഖും മുന്നേറുന്നു
കുന്ദമംഗലത്ത് മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോള്‍ ദിനേശ് പെരുമണ്ണ 202 വോട്ടിന് മുന്നില്‍
കൊടുവള്ളിയില്‍ എം കെ മുനീർ മുന്നില്‍. രണ്ട് റൗണ്ട് പൂർത്തിയാകുമ്പോള്‍ 1600 വോട്ടിന് മുനീർ മുന്നില്‍
നാളെ തല മൊട്ടിയടിക്കും : ഇ എം അഗസ്തി
ജനവിധി മാനിച്ച് നാളെ തല മൊട്ടിയടിക്കുമെന്ന് ഇ എം അഗസ്തി
എം.എം മണിക്ക് അഭിവാദ്യങ്ങൾ. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠൻ നായർ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാൻ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പ് വിലയിരുത്തൽ പിന്നീട് അറിയിക്കും.