"സര്‍ക്കാരിന്‍റെ കൊള്ളരുതായ്മകള്‍ തുറന്ന് കാണിച്ചു, ജനങ്ങള്‍ കണ്ടോ എന്ന് പാര്‍ട്ടി പരിശോധിക്കണം"
യുവ സ്ഥാനാർഥികൾക്ക് ജയിക്കാൻ പറ്റാത്തത് വിലയിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Update: 2021-05-24 13:23 GMT
സർക്കാരിനെതിരെ ഉയർത്തിയ അഴിമതി ആരോപണങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞോയെന്ന് പാർട്ടി പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയിൽ സർക്കാരിന്‍റെ എല്ലാ കൊള്ളരുതായ്മയും തുറന്നു കാണിച്ചു. സർക്കാരിന് പലപ്പോഴും തിരുത്തേണ്ടിയും പിന്നാക്കം പോകേണ്ടിയും വന്നു. അത് ജനങ്ങളിലെത്തിയോ എന്ന് പാർട്ടി പരിശോധിക്കണം.
യുവ സ്ഥാനാർഥികൾക്ക് ജയിക്കാൻ പറ്റാത്തത് വിലയിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പാരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം പാർലമെന്ററി പാർട്ടിയോഗത്തിൽ ചെന്നിത്തല ഏറ്റെടുത്തു.
കോണ്‍ഗ്രസും യു.ഡി.എഫും കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യമാണിത്. എല്ലാവരും ഒരുമിച്ച് പോകേണ്ട സന്ദർഭമാണ്. പുതിയ പ്രതിപക്ഷ നേതാവായ വി.ഡി സതീശന് പൂർണ പിന്തുണ നൽുകന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.