15കാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ സംഭവം; എത്ര പേർക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചെന്ന് കണ്ടെത്താന്‍ ശ്രമം

അറസ്റ്റിലായ ദമ്പതികൾക്കായി കസ്റ്റഡി അപേക്ഷ നൽകും

Update: 2023-07-31 01:28 GMT
Editor : Lissy P | By : Web Desk
rape case;  custody application will be made for the arrested couple,latest malayalam news
AddThis Website Tools
Advertising

കൊല്ലം: കുളത്തൂപ്പുഴയിൽ പത്താം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ വിറ്റ കേസിൽ അറസ്റ്റിലായ ദമ്പതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. പുനലൂർ കോടതിയിലാണ് അപേക്ഷ നൽകുന്നത്. പ്രതികളായ വിഷ്ണുവിനേയും ഭാര്യ സ്വീറ്റിയേയും കൂടുതൽ ചോദ്യം ചെയ്യും. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ദൃശ്യങ്ങളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങിയവരിലേക്കാണ് പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം.

എത്ര പേർക്ക് പീഡന ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചു നൽകിയെന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനാണ് ശ്രമം. പോക്സോ, ബലാത്സംഗ വകുപ്പുകൾക്ക് പുറമേ പട്ടിക ജാതി പീഡന നിരോധന നിയമം ഉൾപ്പെടുത്തിയും പൊലീസ് കേസെടുക്കും. 

ഇൻസ്റ്റഗ്രാം വഴിയാണ് വിഷ്ണു പെൺകുട്ടിയെ പരിചയപ്പെട്ടത്. വിഷ്ണു പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് ഭാര്യ സ്വീറ്റിയാണ്. ദൃശ്യങ്ങൾ പ്രചരിക്കുന്ന വിവരം പെൺകുട്ടി തന്നെയാണ് സഹപാഠിയോട് വെളിപ്പെടുത്തിയത്. സഹപാഠി അധ്യാപികയോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അധ്യാപികയാണ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചത്.

ഇൻസ്റ്റഗ്രാമിൽ പ്രത്യേക അക്കൗണ്ടുണ്ടാക്കിയാണ് പ്രതികള്‍ ദൃശ്യങ്ങൾ വിറ്റത്. ചിത്രങ്ങൾ 50 - 500 രൂപയ്ക്കും വീഡിയോകൾ 1500 രൂപയ്ക്കുമാണ് വിറ്റതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News