കക്കി-ആനത്തോട് റിസർവോയറിൽ വീണ്ടും റെഡ് അലേർട്ട്
ജല നിരപ്പ് 979.34 മീറ്ററിലെത്തിയതോടെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്
Update: 2021-10-28 16:52 GMT
കക്കി-ആനത്തോട് റിസർവോയറിൽ വീണ്ടും റെഡ് അലേർട്ട്. ജല നിരപ്പ് 979.34 മീറ്ററിലെത്തിയതോടെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. റിസർവോയറിന്റെ പരമാവധി സംഭരണ ശേഷി 981.46 മീറ്ററാണെന്നും ആവശ്യമെങ്കിൽ ഡാം വീണ്ടും തുറക്കേണ്ടി വരുമെന്ന് ജില്ല കലക്ടർ ദിവ്യ എസ്. അയ്യർ അറിയിച്ചു. നദീ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
എല്ലാ ഡാമുകളുടെയും ഷട്ടർ ഒക്‌ടോബർ 27 ന് മൂന്നു മണിക്ക് മുമ്പായി അടക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നു. ഇടുക്കി, കക്കി, ചെറുതോണി തുടങ്ങിയ ഡാമുകളാണ് അടച്ചിരുന്നത്.