ട്രെയിനിലെ അതിക്രമങ്ങള്‍ തടയാന്‍ റെഡ് ബട്ടണ്‍ സംവിധാനം; ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍
പുനലൂർ - പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം ഉണ്ടായ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്‍റെ നിർദേശം.
ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.പുനലൂർ - പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം ഉണ്ടായ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്‍റെ നിർദേശം.ട്രെയിനിൽ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ ഉദ്യോഗസ്ഥനും ഡി.ജി.പിയും ശിപാർശകൾ നൽകണമെന്ന് കോടതി ഉത്തരവിട്ടു.
ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം എന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇതുവഴി അതിക്രമത്തിന് ഇരയാകുന്നവർക്ക് പെട്ടെന്ന് തന്നെ ട്രെയിനിലെ ലോക്കോ പൈലറ്റിനെയും ഗാർഡിനേയും വിവരം അറിയിക്കാനാകും എന്നതാണ് ഈ സംവിധാനത്തിന്‍റെ ഗുണം. ഒരു കോച്ചിൽ നിന്ന് തൊട്ടടുത്ത കോച്ചിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത കോച്ചിലേക്ക് പോകാൻ സൗകര്യം ഇല്ലാത്ത കോച്ചുകളിൽ അപകടം ഉണ്ടായാൽ ഗാർഡിന് പെട്ടെന്ന് എത്തിച്ചേരാൻ കഴിയില്ല അതുകൊണ്ട് തന്നെ പഴക്കം ചെന്ന കോച്ചുകൾ മാറ്റണം. സർക്കാർ നിര്‍ദേശിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ആറാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. സുരക്ഷയുടെ ചുമതലയുള്ള റെയിൽവേ ഉദ്യോഗസ്ഥനും സംസ്ഥാന പൊലീസ് ഡി.ജി.പി യും കൂടിയാലോചിച്ച് ഇതുസംബന്ധിച്ച ശിപാർശകൾ തയ്യാറാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു