മലപ്പുറത്തിനെതിരായ പരാമർശം: മുഖ്യമന്ത്രിയുടെ അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചാരണമെന്ന് എ.കെ ബാലൻ

ഒരു പ്രത്യേക വിഭാഗത്തിന്റെ വിശ്വാസ്യതയെ ദുരുപയോഗിച്ചെന്നും ബാലൻ മാധ്യമങ്ങളോട്

Update: 2024-10-01 03:30 GMT

എ.കെ ബാലൻ 

Advertising

ഡൽ​ഹി: മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം സംബന്ധിച്ച പരാമർശത്തെ വക്രീകരിച്ചുള്ള പ്രചരണമാണ് നടക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം എ.കെ ബാലൻ. മലപ്പുറം ജില്ലയെ മുൻനിർത്തി വൃത്തികെട്ട പ്രചരണമാണ് നടക്കുന്നതെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെ വിശ്വാസ്യതയെ ദുരുപയോഗിച്ചെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

ദ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച അഭീമുഖം ഒന്നു കൂടി വായിക്കണമെന്നും സംഘപരിവാറിന് എതിരെ രൂക്ഷമായ നിലപാട് അതിൽ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനോട് ഒത്ത് തീർപ്പില്ലെന്ന് മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കരിപ്പൂരിൽ നിന്ന് സ്വർണം പിടിച്ചാൽ പിന്നെ മലപ്പുറം എന്നല്ലേ പറയേണ്ടത്? തിരുവനന്തപുരത്ത് നിന്ന് സ്വർണം പിടിച്ചെന്ന് പറഞ്ഞാൽ തിരുവനന്തപുരത്തെ അപമാനിക്കലാണോ? സ്വർണം മുഴുവൻ കമലയും വീണയും കൊണ്ട് പോയന്നല്ലേ ബിജെപി പറഞ്ഞ് നടന്നിരുന്നത്. ഇപ്പോൾ എന്തായി? ബാലൻ ചോദിച്ചു.

അൻവർ ഉയർത്തിയ ആരോപണങ്ങളിൽ ശക്തമായ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം അന്വേഷണത്തോട് സഹകരിക്കുന്നില്ല. ഉന്നയിച്ച ആരോപണങ്ങൾ തിരിച്ചടിക്കുമോ എന്ന ഭയമാണോ ഇതിന് പിന്നിൽ. ബാലൻ പറഞ്ഞു. ഇതൊക്കെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ബാലൻ കൂട്ടിച്ചേർത്തു.

കോടിയേരിയുടെ അന്ത്യയാത്രയുമായി ബന്ധപ്പെട്ട് ശത്രുക്കൾ തെറ്റായ പ്രചരണം നടത്തി. ഇപ്പൊൾ അത് ഏറ്റു പിടിക്കാൻ ചിലർ രംഗത്തുവന്നിരിക്കുന്നു. എന്ത് വൃത്തികേടും പറയാം എന്നാണ് അവർ കരുതുന്നത്. അദ്ദേഹത്തോട് പാർട്ടി നീതി കാണിച്ചില്ലെന്നത് നുണ പ്രചരണമാണ്. മാതൃക കമ്യൂണിസ്റ്റായിരുന്നു കോടിയേരി. ബാലൻ പറഞ്ഞു. 

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News