വയനാട് ദുരന്ത ബാധിതർക്ക് ആശ്വാസം; ഒരു കോടിയിലേറെ രൂപയുടെ വായ്പ്പകൾ എഴുതി തള്ളും
52 കുടുംബങ്ങളുടെ വായ്പ്പകളാണ് കാർഷിക ഗ്രാമ വികസന ബാങ്ക് എഴുതി തള്ളുക
Update: 2024-09-13 12:50 GMT
കൽപ്പറ്റ: വയനാട് ദുരന്ത ബാധിതരുടെ വായ്പ്പകൾ എഴുതി തള്ളാൻ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ തീരുമാനം. 52 പേരുടെ 64 വായ്‌പ്പകളാണ് ബാങ്ക് എഴുതിത്തള്ളുന്നത്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്‌പ്പകളാണ് ഇപ്രകാരം എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഒരു മാസത്തിനകം നടപടി പൂർത്തിയാക്കുമെന്നും ഈടായി നൽകിയ പ്രമാണങ്ങൾ തിരികെ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
ഇതിനൊപ്പം തന്നെ ദുരന്ത ബാധിതർക്ക് ധനസഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയാണ് ഇതുവരെ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിട്ടുണ്ട്. ബാങ്ക് ജീവനക്കാരിൽ നിന്ന് ഒരു ദിവസത്തെ വേതനം സമാഹരിച്ച് ബാങ്ക് അംഗങ്ങളായ ദുരന്തബാധിതർക്ക് ധന സഹായമായി നൽകാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.