ആസൂത്രിതമായി നടപ്പിലാക്കിയ കുറ്റകൃത്യം, ദിവ്യക്കെതിരെ നേരത്തെയും ക്രിമിനല്‍ കേസുകള്‍; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

നിയമ വ്യവസ്ഥയുമായി ദിവ്യ സഹകരിച്ചില്ലെന്നും ഒളിവിൽ കഴിഞ്ഞുവെന്നും റിപ്പോര്‍ട്ട്

Update: 2024-10-30 08:29 GMT
Editor : Jaisy Thomas | By : Web Desk
Advertising

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ അറസ്റ്റിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി ദിവ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് മീഡിയവണിന്. പ്രതിയുടെ ക്രിമിനൽ മനോഭാവം വെളിവായെന്നും പ്രതി കുറ്റവാസനയോടെ നടപ്പാക്കിയ കുറ്റകൃത്യമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഉപഹാര വിതരണത്തിന് നിൽക്കാത്തത് ക്ഷണമില്ലാത്തതിന്‍റെ തെളിവാണ്. ചടങ്ങിന്‍റെ വീഡിയോ എടുക്കാൻ ഏർപ്പാടാക്കിയത് ദിവ്യയാണ്. പമ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ല എന്ന് കലക്ടറേറ്റിൽ ഇൻസ്പെക്ഷൻ സീനിയർ സൂപ്രണ്ട് മൊഴി കൊടുത്തിട്ടുണ്ട്. നിയമ വ്യവസ്ഥയുമായി ദിവ്യ സഹകരിച്ചില്ലെന്നും ഒളിവിൽ കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ജാമ്യം നൽകിയാൽ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാകുമെന്നും റിമാൻഡ് റിപ്പോർട്ട് .ദിവ്യക്കെതിരെ നേരത്തെ അഞ്ച് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം ദിവ്യക്കെതിരായ സംഘടനാ നടപടി സംബന്ധിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായില്ല. ഉപതെരഞ്ഞെടുപ്പിന് ശേഷം നടപടി ചർച്ച ചെയ്യാനാണ് തീരുമാനം. ആത്മഹത്യാകേസിൽ ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News