സ്വവർഗവിവാഹം എതിർക്കപ്പെടണമെന്ന് താമരശ്ശേരി ബിഷപ്പ്

വിവാഹം എന്നാൽ വരുംതലമുറകളെയടക്കം നിലനിർത്തുന്ന സാമൂഹികവും നിയമപരവുമായ ഒരു സംവിധാനമാണ്

Update: 2023-04-28 05:59 GMT
Editor : Jaisy Thomas | By : Web Desk

റെമീജിയോസ് ഇഞ്ചനാനിയിൽ

Advertising

കോഴിക്കോട്: സ്വവർഗവിവാഹം എതിർക്കപ്പെടണമെന്ന് താമരശ്ശേരി മെത്രാന്‍ റെമീജിയോസ് ഇഞ്ചനാനിയിൽ. ലോകത്തിൽ അറിയപ്പെടുന്ന പല പുരാതന സംസ്കാരങ്ങളും അന്യം നിന്നുപോയത് യുദ്ധങ്ങളോ രാഷ്ട്രീയ അധിനിവേശങ്ങളോ പോലുള്ള സംഭവ ങ്ങൾ കാരണമല്ല, മറിച്ച് ധാർമിക അധഃപതനം മൂലമാണ്. ഈ പശ്ചാത്തലത്തിൽ വേണം സ്വവർഗ വിവാഹത്തിന് നിയ മസാധുത ലഭിക്കുന്നതിനായി സുപ്രീം കോടതിയുടെ പരിഗണയിലിരിക്കുന്ന ഹരജികളെ കാണാനെന്ന് ബിഷപ്പ് ദീപിക ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കുറിച്ചു.

വിവാഹം എന്നാൽ വരുംതലമുറകളെയടക്കം നിലനിർത്തുന്ന സാമൂഹികവും നിയമപരവുമായ ഒരു സംവിധാനമാണ്. ഈ മാനദണ്ഡപ്രകാരം തന്നെയാണു സമൂഹത്തിൽ വിവാഹ ബന്ധങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുള്ളതും. അത്തരം വിവാഹ ബന്ധങ്ങൾക്കാണു നിയമപരമായ അംഗീകാരമുള്ളതും ഉണ്ടാകേണ്ടതും. ഭരണഘടന വിഭാവനം ചെയ്യുന്നതനുസരിച്ച് സ്ത്രീപുരുഷന്മാർ തമ്മിലുള്ള വിവാഹബന്ധത്തിനാണ് നിയ മപരിരക്ഷയുള്ളത്.1954ലെ സ്പെഷൽ മാര്യേജ് നിയമത്തിൽ അനുശാസിക്കുന്ന വ്യത്യസ്ത മതത്തിൽപ്പെട്ടവരുടെ വിവാഹ ങ്ങളെ സാധൂകരിക്കാൻ വേണ്ടി ഏതെങ്കിലും രണ്ടു വ്യക്തിക ൾ തമ്മിലുള്ള വിവാഹത്തിന് നിയമപ്രാബല്യം നൽകുന്ന വ്യവസ്ഥയിൽ സ്ത്രീയും പുരുഷനും എന്ന വ്യവസ്ഥ കാണു ന്നില്ല. മറിച്ച് രണ്ടു വ്യക്തികൾ തമ്മിൽ' എന്ന പദത്തെ ദുർവ്യാ ഖ്യാനം ചെയ്തുകൊണ്ടാണ് ഇവരുടെ വാദമുഖങ്ങൾ.

വിവാഹമെന്നത് എല്ലാക്കാലത്തും സ്ത്രീയും പുരുഷനും തമ്മിൽ മാത്രമായിരുന്നു എന്ന സത്യത്തെയാണ് ഈ നിയമം രൂപപ്പെടുത്തിയപ്പോഴും വിവക്ഷിച്ചിരിക്കുന്നത് എന്നുള്ളത് നിയമനിർമാതാക്കളുടെ അടക്കമുള്ള മനുഷ്യകുലത്തിന്റെ സ്വാഭാവികമായ ചിന്തകളെ വെളിവാക്കുന്നതാണ്. അതുകൊണ്ടുതന്നെയാണ് കേന്ദ്രസർക്കാർ സ്വവർഗ വിവാഹത്തെ ശക്തമായി കോടതിയിൽ എതിർത്തുകൊണ്ട് സത്യവാങ്മൂലം നൽകിയിരിക്കുന്നത്. മതസംഘടനകളിൽ ഏറിയപങ്കും സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെതിരാണ്. നമ്മുടെ സംസ്കാരിക മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമാണ് സ്വവർഗ വിവാഹമെന്ന് ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

കത്തോലിക്കാ സഭയുടെ നിലപാടനുസരിച്ച് സ്വവർഗവിവാ ഹങ്ങളും പെരുമാറ്റങ്ങളും ധാർമികമായി അംഗീകരിക്കാവുന്നതല്ല. കാരണം അത് മനുഷ്യ ലൈംഗികതയുടെ അടി സ്ഥാനതത്വങ്ങളായ പ്രത്യുത്പാദനത്തെയും വിവാഹം വഴിയുള്ള ദാമ്പത്യധർമത്തിലൂടെ പരസ്പരം ലയിച്ച് ദമ്പതികൾക്ക് സ്നേഹസമ്പൂർണത പ്രാപിക്കുവാനുള്ള അവസരത്തെയും നിഷേധിക്കുന്നുവെന്നും ഇഞ്ചനാനിയില്‍ കുറിച്ചു.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News