മഹിളാ കോൺഗ്രസിന്റെ പുനഃസംഘടന പൂർത്തിയായി; ഇരുപതിനായിരത്തോളം വാർഡുകളിൽ കമ്മിറ്റികൾ
കേരളത്തിൽ ഇത് ആദ്യമായാണ് മഹിളാ കോൺഗ്രസ് സമ്പൂർണ്ണമായും പുനഃസംഘടിപ്പിക്കുന്നത്
Update: 2023-11-16 07:54 GMT
കൊച്ചി: മഹിളാ കോൺഗ്രസിന്റെ സംസ്ഥാനതല മുതൽ വാർഡ് തലം വരെയുള്ള പുനഃസംഘടന പൂർത്തിയായി. ഇരുപതിനായിരത്തോളം വാർഡുകളിൽ ഇതോടെ കമ്മിറ്റികളായി. കേരളത്തിൽ ഇത് ആദ്യമായാണ് മഹിളാ കോൺഗ്രസ് സമ്പൂർണ്ണമായും പുനസംഘടിക്കുന്നത്.
വരാൻ പോകുന്ന 2024 ഇലക്ഷനെ മുന്നിൽ കണ്ടു കൊണ്ടാണ് മഹിളാ കോൺഗ്രസ് സമ്പൂർണ്ണമായ പുനഃസംഘടന പൂർത്തീകരിച്ചത്. അഞ്ച് ഘട്ടങ്ങളിലായി 6 മാസം കൊണ്ടാണ് പുനഃസംഘടന നടത്തിയത്. ഇതോടെ 282 ബ്ലോക്കുകളിലും മണ്ഡലം ഭാരവാഹികളെയും വാർഡ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.
സംസ്ഥാനതല മുതൽ വാർഡ് തലം വരെ 80000 ഓളം ഭാരവാഹികൾ നിലവിൽ മഹിളാ കോൺഗ്രസിന് ഉണ്ട്. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ അനീതിയും ജനദ്രോഹ നടപടികൾകുമെതിരെ വീട്ടമ്മമാരെ പ്രതിഷേധിക്കാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം.