പരാതി നൽകി ആറുമാസം കാത്തിരിക്കണം; സർക്കാർ ജീവനക്കാർ അഡ്. ട്രിബ്യൂണലിനെ സമീപിക്കാൻ നിയന്ത്രണം
ഇതിനെതിരെ പ്രതിപക്ഷ സംഘടനകൾ രംഗത്ത് വന്നു
Update: 2024-06-29 05:28 GMT
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുന്നതിന് നിയന്ത്രണം. വകുപ്പിലെ മേലധികാരിക്ക് പരാതി നൽകി ആറുമാസം കാത്തിരിക്കണമെന്നാണ് ഈ മാസം 24ന് പുറപ്പെടുവിച്ച സർക്കുലറിലെ നിർദേശം. വകുപ്പിൽ നൽകിയ പരാതിയിൽ തീരുമാനം വന്ന ശേഷം ട്രിബ്യൂണലിനെ സമീപിക്കാം. ഇല്ലെങ്കിൽ ആറ് മാസം വരെ കാത്തിരിക്കണം.
ഇതിനെതിരെ ഭരണ പ്രതിപക്ഷ സംഘടനകൾ രംഗത്ത് വന്നു. സർക്കുലർ ജനാധിപത്യ വിരുദ്ധമെന്ന് ജോയിൻ്റ് കൗൺസിലും സർക്കുലർ നീതി നിഷേധമാണ് കാണിക്കുന്നതെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലും ആരോപിച്ചു.
മേലധികാരിക്ക് പരാതി നൽകിയതിന് തൊട്ടുപിന്നാലെ ജീവനക്കാർക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാവുന്ന രീതിയാണ് നിലവിൽ ഉണ്ടായിരുന്നത്. അത് ഇനി മുതൽ വേണ്ട എന്നതാണ് പുതിയ തീരുമാനം.