പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്ക് മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി
'കെഎസ്ആർടിസി സ്വിഫ്റ്റ് അപകടം മാധ്യമങ്ങൾ പെരുപ്പിച്ചു'
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്,ഓട്ടോ,ടാക്സി നിരക്ക് മെയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിദ്യാർഥികളുടെ കൺസഷൻ വർധനയിൽ നിലവിൽ സമിതിയെ നിയോഗിച്ചിട്ടില്ലെന്നും പിന്നീട് നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.കെഎസ്ആർടിസി സ്വിഫ്റ്റ് അപകടം മാധ്യമങ്ങൾ പെരുപ്പിച്ചതാണ്. ചെറിയ അപകടങ്ങളാണ് ഉണ്ടായത്. എന്നാൽ ജാഗ്രത പുലർത്തുണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.ദുരൂഹത ഉണ്ടെങ്കിൽ അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ധനകാര്യ വകുപ്പിൽ നിന്ന് ക്ലിയറൻസ് കിട്ടിയാൽ കെ.എസ്.ആർ.ടി.സിയിൽ ഉടൻ ശമ്പളം നൽകും .ധനകാര്യ വകുപ്പിനെ ഗതാഗത വകുപ്പ് സമീപിച്ചിട്ടുണ്ട്. നിലവിൽ ശമ്പള പ്രതിസന്ധിയുണ്ട്. ഒരു മാസം അധികമായി 40 കോടി രൂപ കണ്ടെത്തേണ്ട സ്ഥിതിയാണ്.ഇന്ധവിലവർധനവും പണിമുടക്കും നഷ്ടം വരുത്തിയതായും സംഘടനകളുടെ സമ്മേളനവും ട്രിപ്പ് മുടക്കിയെന്നും മന്ത്രി പറഞ്ഞു.