ആർഎസ്എസ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘടന, കൂടിക്കാഴ്ച ഇടതുപക്ഷത്തിന് യോജിച്ചതല്ല; സ്പീക്കറെ തള്ളി ആർജെഡിയും

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കറെ തള്ളി എം.ബി രാജേഷും രം​ഗത്തുവന്നിരുന്നു

Update: 2024-09-11 10:13 GMT
Advertising

തിരുവനന്തപുരം: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ സ്പീക്കർ എ.എൻ ഷംസീറിനെ തള്ളി എൽഡിഎഫ് ഘടക കക്ഷിയായ ആർജെഡി. ആർഎസ്എസ് പ്രധാനപ്പെട്ട സംഘടനയല്ലെന്നും അത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘടനയാണെന്നും ആർജെഡി നേതാവ് വർഗീസ് ജോർജ് പറഞ്ഞു. എഡിജിപി എം.ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് ഇടതുപക്ഷ സർക്കാരിന് യോജിച്ചതല്ലെന്നും ഇക്കാര്യം മുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും വർഗീസ് ജോർജ് പറഞ്ഞു.

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കറെ തള്ളി മന്ത്രി എം.ബി രാജേഷും രം​ഗത്തുവന്നിരുന്നു. മഹാത്മാ ഗാന്ധി വധത്തിൽ സർദാർ പട്ടേൽ നിരോധിച്ച സംഘടനയാണ് ആർഎസ്എസ് എന്നും ഈ നിലപാട് തന്നെയാണ് ഇപ്പോഴും സിപിഎമ്മിനുള്ളതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അപാകതയില്ലെന്ന് എ.എൻ ഷംസീർ പ്രതികരിച്ചിരുന്നു. ആർഎസ്എസ് നിരോധനമുള്ള സംഘടനയല്ല എന്നയാരുന്നു സ്പീക്കറുടെ ന്യായീകരണം. ആർഎസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സംഘടനയാണെന്നാണ് നേരത്തെ സ്പീക്കർ ഷംസീർ പറഞ്ഞത്. ഒരു ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതിനെ തെറ്റുപറയാനാവില്ല. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഫോൺ ചോർത്തിയെന്ന പി.വി അൻവറിന്റെ ആരോപണത്തിൽ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷംസീർ പറഞ്ഞിരുന്നു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News