റബ്ബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങ്: സബ്സിഡി നല്‍കാന്‍ 600 കോടി

വിലക്കയറ്റം തടയാന്‍ 2000 കോടി മാറ്റിവെച്ചിട്ടുണ്ട്

Update: 2023-02-03 04:20 GMT
Advertising

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ റബ്ബര്‍ മേഖലയ്ക്ക് 600 കോടി രൂപ വകയിരുത്തി. ധനമന്ത്രി കെ.എന്‍ ബലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലാണ് ഈ പ്രഖ്യാപനമുള്ളത്. വിലക്കയറ്റം തടയാന്‍ 2000 കോടി മാറ്റിവെച്ചിട്ടുണ്ട്. കെ.എന്‍ ബാലഗോപാലിന്‍റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റവതരണമാണ് സഭയില്‍ പുരോഗമിക്കുന്നത്.

അതിജീവനത്തിന്‍റെയും വീണ്ടെടുപ്പിന്‍റെയും പ്രതീക്ഷകൾ യാഥാർഥ്യമായ വർഷമാണിതെന്ന് ധനമന്ത്രി പറഞ്ഞു. നോട്ട് നിരോധനം അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കാൻ കഴിഞ്ഞു. കാർഷിക വ്യവസായ മേഖലയിലെ വളർച്ച സമീപ കാലത്ത് ഇതാദ്യമാണ്. കാര്‍ഷിക മേഖലയില്‍ 6.7 ശതമാനം വളര്‍ച്ചയുണ്ടായി. ഇത്തരത്തിൽ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ച് ഉത്പാദനവും അതുവഴി വരുമാനവും വർധിപ്പിക്കുക എന്നതാണ് ഇടത് സർക്കാരിന്‍റെ നയം. തനത് വരുമാനവും കൂടി. വ്യവസായ മേഖലയിൽ ഉൽപന്ന നിർമാണ മേഖലയിൽ വളർച്ച ഉണ്ടായി. തനത് വരുമാനം 68,803.5 കോടിയായെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തെ ഇകഴ്ത്തിക്കാട്ടുന്നതിൽ സംഘടിതമായ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ധനമന്ത്രി വിമര്‍ശിച്ചു. കേരള വികസന മാതൃകയെ ഇകഴ്ത്താൻ ശ്രമം. കേരള വികസന മാതൃക എല്‍.ഡി.എഫിന്‍റെ മാത്രം നേട്ടമാണെന്ന് അവകാശപ്പെടുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തെ ഒരു പ്രതീക്ഷയുമില്ലാത്ത നാടായി ചിത്രീകരിക്കാൻ ശ്രമമുണ്ട്. നേട്ടങ്ങളെ ഇടതു സർക്കാരിന്‍റെ നേട്ടം മാത്രമായി തങ്ങൾ പറയാറില്ലെന്നും ബാലഗോപാല്‍ വിശദീകരിച്ചു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News