പെട്ടിക്കടയിൽ ഒന്നരലക്ഷം പിടിച്ച സംഭവം: പരിശോധനയിൽ കുടുങ്ങിയത് ഇടനിലക്കാരും ഉദ്യോഗസ്ഥരും
ആർ.ടി.ഒ ഉദ്യോഗസ്ഥർ ഒപ്പിട്ട രേഖകളും കടയിൽ നിന്ന് പിടികൂടി
കോഴിക്കോട്: ചേവായൂർ ആർ.ടി.ഒ ഗ്രൗണ്ടിന് സമീപത്തെ പെട്ടിക്കടയിൽ നിന്ന് ഒന്നരലക്ഷത്തിന്റെ കൈക്കൂലിപ്പണം പിടിച്ചെടുത്ത സംഭവത്തിൽ കുടുങ്ങിയത് ഇടനിലക്കാരും ഉദ്യോഗസ്ഥരും. ഉദ്യോഗസ്ഥർ ഒപ്പിട്ട രേഖകളും ഒന്നര ലക്ഷത്തോളം രൂപയുമാണ് മോട്ടോർ വാഹന വകുപ്പ് നൽകേണ്ട സേവനങ്ങൾക്ക് ഇടനിലക്കാരായി നിന്ന കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ കടയുടമ റബിൻ ചന്ദനെതിരെ വിജിലൻസ് കേസെടുത്തു.
വാഹനങ്ങളുടെ രേഖകൾ ശരിയാക്കി നൽകാനും ലൈസൻസ് സംഘടിപ്പിക്കുന്നതിനുമായി ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നതായി ആരോപണമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പരിശോധന നടന്നത്. ഉദ്യോഗസ്ഥർ സമീപത്ത് കട നടത്തുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും അവരിലൂടെ കൈക്കൂലി കൈപറ്റുകയും ചെയ്യുന്നുവെന്നാണ് ആരോപണം. പരിശോധനയെ തുടർന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് സ്ഥലത്തെത്തി. വിജിലൻസ് സ്‌പെഷ്യ സെൽ എസ്പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് സ്ഥലത്ത് പരിശോധന നടന്നത്.
One and a half lakh rupees were seized during the vigilance inspection at the Chevayur RTO ground in Kozhikode.