ശബരിമലയിലെ തിരക്ക്; നിയന്ത്രണങ്ങളിൽ ഇളവ് തേടി ദേവസ്വം ബോർഡ് സർക്കാറിനെ സമീപിക്കും

സീസൺ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനം 5 കോടി കവിഞ്ഞു

Update: 2021-11-22 02:21 GMT
Advertising

ശബരിമലയിൽ തിരക്ക് വർധിക്കുന്നതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാറിനെ സമീപിക്കും. വിർച്വൽ ക്യൂ ബുക്കിങിലെ അപാകത പരിഹരിക്കാൻ ബോർഡ് ആവശ്യപ്പെടും. സീസൺ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനം 5 കോടി കവിഞ്ഞു

പമ്പാ സ്നാനം, നെയ് അഭിഷേകം എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണമെന്നാണ് ദേവസ്വം ബോർഡിന്‍റെ ആവശ്യം. നെയ് അഭിഷേകത്തിനുള്ള നിയന്ത്രണം നീക്കുന്നതിലൂടെ വിരിവെക്കാനും അനുമതി നൽകേണ്ടിവരും. ഇക്കാര്യം ആവശ്യപ്പെട്ട് ബോർഡ് പ്രസിഡന്‍റ് മുഖ്യമന്ത്രിയെ നേരിൽ കാണും. വിർച്വൽ ക്യു ബുക്കിങിനുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ ദേവസ്വം ബോർഡ് അത് ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കും. നിലവിൽ പൊലീസാണ് വിർച്വൽ ക്യു കൈകാര്യം ചെയ്യുന്നത്. . സീസണിലെ ആദ്യ വാരാന്ത്യം പിന്നിടുന്പോൾ സന്നിധാനത്ത് തിരക്ക് വർധിക്കുകയാണ്. വരുമാനം അഞ്ച് കോടി കവിഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയം 58 ലക്ഷമായിരുന്നു വരുമാനം. 

Full View

അപകീർത്തികരമായ സോഷ്യൽ മീഡിയ പ്രചാരണം നടക്കുന്പോഴും അപ്പം അരവണ വിൽപ്പനയിൽ മുൻ വർഷത്തേക്കാൾ കുതിച്ചുചാട്ടമാണ് ഉണ്ടായത്.. തിരക്ക് വർധിക്കുന്നത് പരിഗണിച്ച് നീലിമല വഴിയുള്ള പരന്പരാഗത പാത തുറക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാനാണ് തീരുമാനം.. നടപടികളുടെ പുരോഗതി വിലയിരുത്താൻ ശബരിമല എഡിഎം അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയിൽ ഇന്ന് സന്നിധാനത്ത് ഉദ്യോഗസ്ഥരുടെ യോഗം നടക്കും

Rush in Sabarimala; The Devaswom Board will approach the government seeking relief from the restrictions

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News