ഇരുമ്പ് കമ്പികൊണ്ട് ക്രൂരമായി മർദിച്ചു; കോഴിക്കോട് റഷ്യൻ യുവതി നേരിട്ടത് ക്രൂരമർദനമെന്ന് മൊഴി
പ്രതിയായ ആഖിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോഴിക്കോട്: കൂരാച്ചുണ്ടിൽ റഷ്യൻ യുവതിക്ക് നേരെയുണ്ടായത് ക്രൂരമർദനമെന്ന് മൊഴി. പ്രതിയായ ആഖിൽ ഇരുമ്പ് കമ്പികൊണ്ട് ക്രൂരമായി മർദിച്ചെന്നും ജീവൻ രക്ഷിക്കാനാണ് കെട്ടിടത്തിൽനിന്ന് ചാടിയതെന്നും യുവതി പൊലീസിന് മൊഴി നൽകി.
ഇരുമ്പ് കമ്പികൊണ്ട് കയ്യിലും കാൽമുട്ടിന് താഴെയും ക്രൂരമായി മർദിച്ചു. സഹിക്കാനാവാതെ ആഖിലിന്റെ വീടിന്റെ മുകൾനിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇത് കണ്ട നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തന്റെ പാസ്‌പോർട്ടും ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളെല്ലാം ആഖിൽ നശിപ്പിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകി.
ആഖിലിനെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. റഷ്യൻ കോൺസലും പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ട്. ആഖിൽ ലഹരിക്കടിമയാണെന്നും തന്നെയും ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.