പമ്പയില്‍ കെട്ടുനിറക്കാന്‍ അവസരം; സൗകര്യം പ്രയോജനപ്പെടുത്തുന്നത് നൂറുകണക്കിന് ഭക്തർ

ഒരേസമയം 10 പേർക്ക് കെട്ടിനിറയ്ക്കാനുള്ള സൗകര്യമാണ് പമ്പ ഗണപതി ക്ഷേത്രത്തിലെ കെട്ടുനിറ മണ്ഡപത്തിലുള്ളത്. 300 രൂപയാണ് കെട്ടുനിറയ്ക്കായി ദേവസ്വം ബോർഡ് ഈടാക്കുന്നത്.

Update: 2023-11-19 01:46 GMT
Advertising

പത്തനംതിട്ട: ശബരിമല ദർശനത്തിനായി നാട്ടിൽ നിന്ന് ഇരുമുടിക്കെട്ടില്ലാതെ വരുന്ന ഭക്തർക്ക് കെട്ടുനിറച്ച് മല ചവിട്ടാൻ അവസരമൊരുക്കി ദേവസ്വം ബോർഡ്. പമ്പ ഗണപതി ക്ഷേത്രത്തിലെ കെട്ടുനിറ മണ്ഡപത്തിലെ സൗകര്യം ദിവസവും പ്രയോജനപ്പെടുത്തുന്നത് നൂറുകണക്കിന് തീർത്ഥാടകരാണ്. ഒരേസമയം 10 പേർക്ക് കെട്ടിനിറയ്ക്കാനുള്ള സൗകര്യമാണുള്ളത്. 300 രൂപയാണ് കെട്ടുനിറയ്ക്കായി ദേവസ്വം ബോർഡ് ഈടാക്കുന്നത്. 

ശബരിമല നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ 24 മണിക്കൂറും പമ്പ ഗണപതി ക്ഷേത്രത്തിലെ കെട്ടുനിറ മണ്ഡപത്തിൽ കെട്ടിനിറയ്ക്കാനുള്ള സൗകര്യമുണ്ട്. ആചാരപ്രകാരം മല ചവിട്ടാൻ ഇറങ്ങുമ്പോൾ നടത്തുന്ന എല്ലാ ചടങ്ങുകളോടെയുമാണ് പമ്പയിലെ കെട്ടുനിറ. ഗണപതി ക്ഷേത്രം മേല്‍ശാന്തിയോ സഹശാന്തിമാരോ ആണ് ഇരുമുടി നിറച്ച് തലയിലേറ്റുന്നത്. അതേസമയം, കൂടുതൽ ആളുകൾക്ക് ഒരേ സമയം ഇരുമുടി നിറക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് തീർത്ഥാടകരുടെ ആവശ്യം. 17 ദ്രവ്യങ്ങളാണ് പമ്പയിൽ നിന്ന് നിറയ്ക്കുന്ന ഇരുമുടിക്കെട്ടിൽ അടങ്ങുന്നത്. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News