സമുദായ ഐക്യം സംബന്ധിച്ച കാന്തപുരത്തിന്റെ പ്രസ്താവന കാലത്തിന്റെ ആവശ്യം: സാദിഖലി തങ്ങൾ

പെരുന്നാൾ ദിനത്തിൽ മീഡിയവണിന് നൽകിയ അഭിമുഖത്തിലാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ലീഗുമായി യോജിച്ച് പോകാൻ താൽപര്യമുണ്ടെന്ന് പറഞ്ഞത്.

Update: 2023-06-30 06:49 GMT
Sadiqali thangal about muslim unity
AddThis Website Tools
Advertising

മലപ്പുറം: സമുദായ ഐക്യം സംബന്ധിച്ച കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. സുന്നികൾ ഐക്യപ്പെടണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് മീഡിയവൺ അഭിമുഖത്തിൽ കാന്തപുരം പറഞ്ഞിരുന്നു.

ന്യൂനപക്ഷ സമുദായം ഭീതിതമായ സാഹചര്യത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഏകീകൃത സിവിൽകോഡ് അടക്കമുള്ള കാര്യങ്ങൾ തലക്ക് മുകളിൽ തൂങ്ങിക്കൊണ്ടിരിക്കുമ്പോൾ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ആ സാഹചര്യത്തിലായിരിക്കും കാന്തപുരവും ഇത്തരത്തിലുള്ള ഒരു കാഴ്ചപ്പാട് മുന്നോട്ടുവെച്ചിരിക്കുന്നതെന്നും തങ്ങൾ പറഞ്ഞു.

പെരുന്നാൾ ദിനത്തിൽ മീഡിയവണിന് നൽകിയ അഭിമുഖത്തിലാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ലീഗുമായി യോജിച്ച് പോകാൻ താൽപര്യമുണ്ടെന്ന് പറഞ്ഞത്. സുന്നി ഐക്യം സംബന്ധിച്ചും അനുകൂല നിലപാടാണ് കാന്തപുരം സ്വീകരിച്ചത്. പി.കെ അബ്ദുറബ്ബ്, ടി.വി ഇബ്രാഹീം എം.എൽ.എ തുടങ്ങിയ ലീഗ് നേതാക്കൾ കഴിഞ്ഞ ദിവസം തന്നെ കാന്തപുരത്തിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു രംഗത്തെത്തിയിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News