ഇടവേളകളിൽ മുള്ളുമായി ചിലർ വരും, അതൊന്നും ഉള്ളിൽ കൊള്ളാറില്ല: സാദിഖലി തങ്ങൾ

  • ഫേസ്ബുക്ക് കുറിപ്പിലാണ് തങ്ങളുടെ പ്രതികരണം

Update: 2024-10-28 16:21 GMT
Advertising

കോഴിക്കോട്: ഖാസി സ്ഥാനം സംബന്ധിച്ച് ഉമർ ഫൈസി മുക്കത്തിന്റെ പരാമർശം ചർച്ചയാകുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. വേദികളിൽനിന്ന് വേദികളിലെത്തുമ്പോൾ സ്‌നേഹപ്പൂക്കൾ കിട്ടാറുണ്ട്. ഇടവേളകളിൽ മുള്ളുമായും വരും ചിലർ. അതൊന്നും ഉള്ളിൽ കൊള്ളാറില്ല. അപ്പോഴും വേദികളിൽനിന്ന് കയ്യിൽ തടയുന്ന നിഷ്ടകളങ്ക ബാല്യങ്ങളുടെ നിർമല സാന്നിധ്യം മനസ്സിന്റെ സാന്ത്വനമാണ്. പുലരികളിൽ സുഗന്ധം പരത്തി വിരിഞ്ഞു വിടരുന്ന ഭംഗിയുള്ള പുഷ്പ ദളങ്ങൾ പോലെ-തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News