സജി ചെറിയാന്റെ സത്യപ്രതിജ്ഞ; ഗവർണർ ഇടഞ്ഞുതന്നെ, സർക്കാരിനോട് വ്യക്തത തേടിയേക്കും
''സജി ചെറിയാന്റെ സത്യപതിജ്ഞയിൽ ഗവർണ്ണർ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാൽ മതി. നിയമത്തിന്റെ പേര് പറഞ്ഞ് കുറച്ച് കാലമായി സർക്കാറിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ''
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ രാജി വെച്ച സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ അനിശ്ചിതത്വം തുടരുന്നു. സജി ചെറിയാനെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഗവർണർ ഇന്ന് കൂടുതൽ വ്യക്തത തേടിയേക്കും. അദ്ദേഹം മന്ത്രിസ്ഥാനം രാജി വെയ്ക്കാനുണ്ടായ സാഹചര്യത്തിൽ ഇപ്പോൾ എന്ത് മാറ്റമാണ് ഉണ്ടായതെന്ന കാര്യത്തിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയേക്കും.
അതേസമയം സജി ചെറിയാന്റെ സത്യപതിജ്ഞയിൽ ഗവർണർ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. നിയമത്തിന്റെ പേര് പറഞ്ഞ് കുറച്ച് കാലമായി സർക്കാറിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തേതെന്നനും ഗോവിന്ദൻ പറഞ്ഞു.