സമസ്ത നേതാവ് ഉമർ ഫൈസിയും എം.വി ജയരാജനും കൂടിക്കാഴ്ച നടത്തി

ഉമർഫൈസിയുടെ കോഴിക്കോട് മുക്കത്തുള്ള വീട്ടിലായിരുന്നു കൂടിക്കാഴ്ച

Update: 2024-05-01 06:37 GMT
സമസ്ത നേതാവ് ഉമർ ഫൈസിയും എം.വി ജയരാജനും കൂടിക്കാഴ്ച നടത്തി
AddThis Website Tools
Advertising

കോഴിക്കോട്: സമസ്ത നേതാവും മുശാവറ അംഗവുമായ ഉമർഫൈസിയും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയും എൽ​.ഡി.എഫ് സ്ഥാനാർഥിയുമായ എം വി ജയരാജനും കൂടിക്കാഴ്ച നടത്തി. ഉമർഫൈസിയുടെ കോഴിക്കോട് മുക്കത്തെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

ഈ തെരഞ്ഞെടുപ്പില്‍ സി.പി.എം അനുകൂല സമീപനം പരസ്യമായി സ്വീകരിച്ച സമസ്ത മുശാവറ അംഗമാണ് ഉമർ ഫൈസി.വൈകിട്ട് 6.30 ഓടെയാണ് ജയരാജൻ വീട്ടിലെത്തിയത്. 20 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു എന്നാണ് വിവരം.

പലരും വരും കാണും പോകും എന്ന് മാത്രമാണ് ഉമർ ഫൈസി മുക്കം  പ്രതികരിച്ചത്. എന്നാൽ കൂടിക്കാഴ്ച നിഷേധിക്കാൻ ഉമർ ഫൈസി തയ്യാറായിട്ടില്ല.Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News