സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറി കൊല്ലത്തെ സാമ്പ്രാണിക്കോടി തുരുത്ത്

സാമ്പ്രാണിക്കോടിയിലെത്തുന്നവർക്ക് ബോട്ടിൽ തുരുത്തിലെത്താം, തുരുത്ത് ചുറ്റി സഞ്ചരിക്കാനും അവസരമുണ്ട്

Update: 2023-09-10 01:34 GMT
Editor : Lissy P | By : Web Desk
Advertising

കൊല്ലം: സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറി കൊല്ലത്തെ സാമ്പ്രാണിക്കോടി തുരുത്ത്. പ്രവൃത്തി ദിവസങ്ങളിൽ ഉൾപ്പെടെ ആളുകളുടെ ഒഴുക്കാണ് തുരുത്തിലേക്ക്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് സഞ്ചാരികൾ ചൂണ്ടിക്കാട്ടുന്ന പ്രധാന പോരായ്മ.  കായലും കടലും ചേരുന്നിടത്ത് രൂപപ്പെട്ട മനോഹരമായ തുരുത്താണിത്. വേലിയേറ്റവും വേലിയിറക്കത്തെയും ആശ്രയിച്ച് തുരുത്തിന്റെ മനോഹാരിത മാറുന്നു. ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സാമ്പ്രാണി കോടിയിൽ ദിനംപ്രതി ആയിരങ്ങളാണ് എത്തുന്നത്.

സ്വദേശികളും വിദേശികളുമായ ആളുകളുടെ ഇഷ്ട കേന്ദ്രമായി സാമ്പ്രാണിക്കോടി മാറിയിട്ട് അധികം നാളുകൾ ആയിട്ടില്ല. സാമ്പ്രാണിക്കോടിയിലെത്തുന്നവർക്ക് ബോട്ടിൽ തുരുത്തിലെത്താം, തുരുത്ത് ചുറ്റി സഞ്ചരിക്കാനും അവസരമുണ്ട്. ഇത്തവണ റെക്കോർഡ് വരുമാനമാണ് ലഭിച്ചത് പ്രഖ്യാപിച്ച പല പദ്ധതികളും ഉടനെ നടപ്പിലാക്കുമെന്ന് അധികൃതർ പറയുന്നു. അതേസമയം, ഇവിടേക്ക് എത്തിയവർ പരാധീനതകളും ചൂണ്ടി കാണിക്കുന്നുണ്ട്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News