പ്രതിഷേധം ആവശ്യമാണ്; പക്ഷേ അത് പൊതുജനത്തെ ബുദ്ധിമുട്ടിച്ചിട്ട് വേണ്ട- പണിമുടക്കിനെതിരെ ശശി തരൂർ എംപി
അടിച്ചേൽപ്പിക്കുന്ന സമരങ്ങൾ ജനാധിപത്യപരമായ പ്രതിഷേധമാർഗ്ഗങ്ങൾ അല്ല.
കഴിഞ്ഞ രണ്ടു ദിവസമായി സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ ദേശീയ പണിമുടക്കിനെതിരെ ശശി തരൂർ എംപി.
' പ്രതിഷേധം അവകാശമാണ്; ആവശ്യവുമാണ്. പക്ഷെ, ജനങ്ങളുടെ നിത്യജീവിത മാർഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണ്. അങ്ങിനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ആർക്കും അവകാശമില്ല'- അദ്ദേഹം പറഞ്ഞു.
ഹർത്താലിനെ താൻ എന്നും എതിർത്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങൾ ഹർത്താൽ കൊണ്ടുള്ള യാതനകൾ കൂടി അനുഭവിക്കേണ്ടി വരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിച്ചേൽപ്പിക്കുന്ന സമരങ്ങൾ ജനാധിപത്യപരമായ പ്രതിഷേധമാർഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈ വിഷയത്തിൽ എന്റെ അഭിപ്രായവും ഇത് തന്നെയാണ്. ഹർത്താലിനെ ഞാൻ എന്നും എതിർത്തിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങൾ ഹർത്താൽ കൊണ്ടുള്ള അടച്ച് പൂട്ടലുകൾ കൊണ്ടു കൂടി യാതനകൾ അനുഭവിക്കുന്നു.
പ്രതിഷേധം അവകാശമാണ്; ആവശ്യവുമാണ്. പക്ഷെ, ജനങ്ങളുടെ നിത്യജീവിത മാർഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണ്. അങ്ങിനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ആർക്കും അവകാശമില്ല.
അടിച്ചേൽപ്പിക്കുന്ന സമരങ്ങൾ ജനാധിപത്യപരമായ പ്രതിഷേധമാർഗ്ഗങ്ങൾ അല്ല.