മോഫിയയുടെ മരണത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് സതീദേവി

സി.ഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു

Update: 2021-11-25 07:54 GMT
Editor : Jaisy Thomas | By : Web Desk
മോഫിയയുടെ മരണത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് സതീദേവി
AddThis Website Tools
Advertising

കൊച്ചിയിലെ നിയമ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് അധ്യക്ഷ പി.സതീദേവി. സി.ഐ സുധീറിനെതിരെ കൂടുതൽ നടപടി വേണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. കേസില്‍ ഡി.വൈ.എസ്.പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.

കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പേടിയില്ലാതെ കയറിച്ചെല്ലാനാകണമെന്നും സതീദേവി പറഞ്ഞു. എല്ലാ സ്റ്റേഷനുകളും ജനമൈത്രി സ്റ്റേഷനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം മോഫിയയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സി.എ സുധീറിന് ഗുരുതര വീഴ്‍ച പറ്റിയെന്ന ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഒക്ടോബർ 29ന് പരാതി ലഭിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തത് മോഫിയ ആത്മഹത്യ ചെയ്‍ത ദിവസമാണെന്നും റിപ്പോർട്ടിലുണ്ട്. കേസില്‍ അറസ്റ്റിലായ മോഫിയയുടെ ഭർത്താവിനെയും മാതാപിതാക്കളെയും റിമാന്‍ഡ് ചെയ്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

Web Desk

By - Web Desk

contributor

Similar News