ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

താമരശേരി സ്വദേശി ഹർഷിനയുടെ പരാതിയിലാണ് നടപടി

Update: 2022-10-10 11:38 GMT
Advertising

താമരശ്ശേരി: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. താമരശേരി സ്വദേശി ഹർഷിനയുടെ പരാതിയിലാണ് നടപടി. മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് റിപ്പോർട്ട് നൽകാനും അവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. 2017 നവംബറിലായിരുന്നു ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയ. മൂന്നാമത്തെ സിസേറിയനും പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയയും ചെയ്ത ശേഷം നിരന്തരം ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായാണ് ഹർഷിന പറയുന്നത്. നിരവധി തവണ ഡോക്ടറെ കണ്ടെങ്കിലും കാരണം വ്യക്തമാകാഞ്ഞതിനാൽ സിടി സ്‌കാൻ ചെയ്യുകയും വയറ്റിൽ ലോഹത്തിന്റെ സാന്നിധ്യം കണ്ടെത്തുകയുമായിരുന്നു.

പിന്നീട് സെപ്റ്റംബറിൽ മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുത്തു. അഞ്ച് വർഷത്തോളം വയറ്റിൽ കുടുങ്ങി കിടക്കുകയായിരുന്നു കത്രിക. സിടി സ്‌കാനിൽ യുവതിയുടെ മൂത്രാശയത്തിൽ പഴുപ്പും വീക്കവും കണ്ടെത്തിയിരുന്നു. ഇതിനിടയിൽ സംഭവം നിഷേധിച്ച് കോഴിക്കോട് മെഡിക്കൽകോളജ് പ്രിൻസിപ്പൽ രംഗത്തെത്തിയിരുന്നു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News