കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

പൊൻകുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരനാണ് മരിച്ചത്

Update: 2022-07-05 04:43 GMT
കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു
AddThis Website Tools
Advertising

കോട്ടയം: രണ്ടാംമൈലിനു സമീപം സ്‌കൂട്ടർ കെ.എസ്.ആർ.ടി.സി ബസ്സുമായി കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. പൊൻകുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരൻ പനമറ്റം അക്കരക്കുന്ന് രാജേന്ദ്രൻ പിള്ള (62)യാണ് മരിച്ചത്.

രാത്രി 12ന് പെരിക്കല്ലൂരിൽ നിന്നു പൊൻകുന്നത്തേക്കു വരികയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം. പൊലീസും യാത്രക്കാരും ചേർന്ന് രാജേന്ദ്രൻ പിള്ളയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു രാജേന്ദ്രൻ പിള്ള.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

Web Desk

By - Web Desk

contributor

Similar News