പാലക്കാട് സി.പി.ഐയിൽ വിഭാഗീയത; സേവ് യൂത്ത് ഫെഡറേഷൻ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

എ.ഐ.വൈ.എഫിന് പകരമായിട്ടാണ് പുതിയ സംഘടന രൂപീകരിച്ചത്

Update: 2024-08-16 02:23 GMT
Advertising

പാലക്കാട്: പാലക്കാട് ജില്ലയിൽ സി.പി.ഐയിലെ ഭിന്നത യുവജന വിഭഗത്തിലേക്കും. സി.പി. ഐ സേവ് യൂത്ത് ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. എ.ഐ.വൈ.എഫിന്റെ മുൻ നേതാക്കളാണ് പുതിയ സംഘടനയുടെ ഭാരവാഹികൾ.

ജില്ലാ സമ്മേളനത്തിന് ശേഷം രൂക്ഷമായ വിഭാഗീയത കൂടുതൽ ശക്തമാവുകയാണ്. ജൂലൈ 14ന് സേവ് സി.പി.ഐ എന്ന സംഘടന രൂപീകരിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് സേവ് യൂത്ത് ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചത്. സേവ് സി.പി.ഐ ജില്ലാ സെക്രട്ടറി പാലോട് മണികണ്ഠൻ യുവജന സം​ഗമം ഉദ്ഘാടനം ചെയ്തു.

എ.ഐ.വൈ.എഫിന് പകരമായിട്ടാണ് പുതിയ സഘടന രൂപീകരിച്ചത്. എ.ഐ.വൈ..എഫ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സി. ജയൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറിയായിരുന്ന സുബിൻ, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡൻ്റായിരുന്ന സിറിൽ, എന്നിവരടക്കം 25 പേരെ ഉൾപ്പെടുത്തിയാണ് സേവ് യൂത്ത് ഫെഡറേഷൻ ജില്ലാ കമ്മറ്റി രൂപീകരിച്ചത്.

പ്രദേശിക കമ്മറ്റികൾ അടക്കം അടുത്ത ആഴ്ച്ചകളിൽ രൂപീകരിക്കും. സി.പി.ഐ ജില്ലാ സമ്മേളനത്തിലെ പ്രശ്നത്തിൻ്റെ ഭാഗമായി ഒരു വിഭാഗത്തിന് എതിരെ മാത്രം നടപടി എടുത്തുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം ആളുകൾ സി.പി.ഐ വിട്ടത്. വിമത വിഭാഗം ശക്തി പ്രാപിക്കുന്നത് സി.പി.ഐക്ക് വലിയ പ്രയാസം സൃഷ്ടിക്കും.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News