വേതന കുടിശ്ശിക മുടങ്ങി; പി.ജി മൂല്യനിർണയം ബഹിഷ്‌കരിക്കുമെന്ന് സ്വാശ്രയ കോളജ് അധ്യാപകർ

വേതന കുടിശ്ശിക ഇനത്തിൽ നാല് കോടിയോളം രൂപ കാലിക്കറ്റ് സർവകലാശാല നൽകാനുണ്ട്

Update: 2022-06-26 03:57 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പിജി മൂല്യനിർണയം ബഹിഷ്‌കരിക്കുമെന്ന് സെൽഫ് ഫിനാൻസ് കോളജ് ടീച്ചേഴ്‌സ് ആൻറ് സ്റ്റാഫ് അസോസിയേഷൻ. മൂല്യനിർണയ വേതന കുടിശ്ശിക തീർക്കാതെ ക്യാമ്പിൽ പങ്കെടുക്കില്ലെന്ന് അധ്യാപക സംഘടന സർവകലാശാലയെ അറിയിച്ചു. മറ്റന്നാളാണ് പിജി മൂല്യനിർണയം ആരംഭിക്കുന്നത്.

ഡിഗ്രിയുടെയും പിജിയുടെയും മൂല്യനിർണയം ഉൾപ്പെടെ ആറ് മൂല്യനിർണയ ക്യാമ്പുകളുടെ വേതനം കുടിശ്ശികയാണ്. മൂല്യനിർണയത്തിൽ പങ്കെടുത്ത സ്വാശ്രയ കോളജുകളിലെ അധ്യാപകരുടെ വേതനമാണ് ഫണ്ട് അനുവദിച്ചില്ലെന്ന് പറഞ്ഞ് മുടങ്ങിയത്. സ്വാശ്രയ കോളജ് അധ്യാപകർ  യാത്രാബത്ത എഴുതികൊടുക്കാറുണ്ടെങ്കിലും അത് കിട്ടാറില്ല. പക്ഷേ, വേതനമെങ്കിലും തന്നുകൂടെ എന്നാണ് അധ്യാപകർ ചോദിക്കുന്നത്.

വേതന കുടിശ്ശിക ഇനത്തിൽ നാല് കോടിയോളം രൂപ സർവകലാശാല നൽകാനുണ്ട്. മൂല്യനിർണയം വൈകിയാൽ വിദ്യാർഥികളുടെ തുടർപഠനവും അവതാളത്തിലാകും.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News