പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 24 വര്‍ഷത്തിന് ശേഷം ശിക്ഷ!!

1997 മെയിലാണ് പീഡനം നടന്നത്. ചുരിദാർ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Update: 2021-12-24 13:25 GMT
Advertising

പന്ത്രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസിൽ 24 വർഷത്തിന് ശേഷം പ്രതിക്ക് ശിക്ഷ വിധിച്ചു. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയചന്ദ്രന് 12 വർഷം തടവും 2 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 1997 മെയിലാണ് പീഡനം നടന്നത്. ചുരിദാർ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കേസിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും വർഷങ്ങൾക്കു ശേഷമാണ് പ്രതിയെ പിടികൂടാനായത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വീണ്ടും നീണ്ടുപോയതോടെയാണ് ശിക്ഷ വിധിക്കുന്നതിന് വർഷങ്ങൾ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News