'മതാടിസ്ഥാന ഗ്രൂപ്പ് സമാധാനാന്തരീക്ഷം തകർക്കുന്നത്'; സസ്പെൻഷൻ ഉത്തരവിൽ കെ. ഗോപാലകൃഷ്ണനെതിരെ ഗുരുതര കണ്ടെത്തൽ

മതാടിസ്ഥാനത്തിൽ ഐഎഎസുകാരുടെ വാട്‌സ്ആപ്പ്‌ ഗ്രൂപ്പുകൾ രൂപീകരിച്ചതിനാണ് കെ.ഗോപാലകൃഷ്ണനെ സസ്‌പെൻഡ് ചെയ്തത്

Update: 2024-11-12 03:36 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിനെ തുടര്‍ന്ന് സസ്പെൻഷൻ നടപടി നേരിട്ട വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെതിരെ ഗുരുതര കണ്ടെത്തലുകള്‍.  

ഗോപാലകൃഷ്ണൻ മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ഉണ്ടാക്കി എന്നത് ബോധ്യപ്പെട്ടു എന്നും സമാധാനാന്തരീക്ഷത്തെ തകർക്കുന്നതിനാണ് ഇതെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

അതേസമയം സർക്കാരിന്റെ സസ്പെൻഷൻ നടപടിക്കെതിരെ എൻ പ്രശാന്ത് ഐഎഎസ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചേക്കും. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിൽ ഇരുവരും വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

മതാടിസ്ഥാനത്തിൽ ഐഎഎസുകാരുടെ വാട്‌സ്ആപ്പ്‌ ഗ്രൂപ്പുകൾ രൂപീകരിച്ചതിനാണു കെ.ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തത്. ധന അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിനാണ് പ്രശാന്തിന് സസ്പെൻഷൻ ലഭിച്ചത്.

ഒക്ടോബർ 31ന് ഗോപാലകൃഷ്ണൻ അഡ്മിൻ ആയി ആദ്യം ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ ഗ്രൂപ്പും പിന്നീട് മുസ്‌ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തുവന്നതിനെത്തുടർന്നുള്ള അന്വേഷണമാണ് സസ്പെൻഷനിൽ കലാശിച്ചത്.

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News