വനിതാ ഡോക്ർക്കെതിരെ ലൈംഗികാതിക്രമം; അമ്പാടി കണ്ണൻ പിടിയിൽ
അസുഖബാധിതനാണെന്ന് പറഞ്ഞ അമ്പാടി കണ്ണൻ ചികിത്സിക്കുന്നതിനിടയിൽ ഡോക്ടറെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു
Update: 2022-06-19 14:00 GMT


ആലപ്പുഴ കാവുങ്കലിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചയാൾ പിടിയിൽ. ആപ്പൂർ സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് പ്രതി, കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. അസുഖബാധിതനാണെന്ന് പറഞ്ഞ അമ്പാടി കണ്ണൻ ചികിത്സിക്കുന്നതിനിടയിൽ ഡോക്ടറെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ശബ്ദമുണ്ടാക്കിയതോടെ ആശുപത്രിയിലെ മറ്റ് ജീവനക്കാർ ഓടിയെത്തി. തടയാൻ ശ്രമിച്ച ജീവനക്കാരെയും ഇയാൾ മർദിച്ചു. സമാന കേസിൽ അമ്പാടി കണ്ണൻ മുമ്പും പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതായും സംശയമുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തിരിക്കുന്നത്.
Sexual harassment of female doctor; Ambadi Kannan arrested