'എസ്.എഫ്.ഐ വേട്ടക്കാരന്റെ പക്ഷംചേരുന്നു; സ്വരാജിൽനിന്നെങ്കിലും പഠിക്കുമോ?'; ഗസ്സ ആക്രമണത്തിൽ ബാനർയുദ്ധം

'ഇത് ഫലസ്തീൻ ജനതയുടെ വംശഹത്യയാണ്. പ്രതിരോധത്തെ അപലപിക്കുന്നത് മർദകർക്കൊപ്പം നിൽക്കുന്നതിനു തുല്യമാണ്'

Update: 2023-11-06 10:39 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ഗസ്സയിലെ നരഹത്യയെ ഇസ്രായേൽ-ഹമാസ് സംഘർഷമെന്നു വിശേഷിപ്പിച്ച് എസ്.എഫ്.ഐ. ഫാറൂഖ് കോളജ് യൂനിറ്റ് സ്ഥാപിച്ച ബോർഡാണ് വിമർശനത്തിനിടയാക്കിയിരിക്കുന്നത്. ഇതിനെതിരെ എസ്.ഐ.ഒയുടെ ബാനറും തൊട്ടടുത്ത് സ്ഥാപിച്ചിട്ടുണ്ട്. വംശഹത്യയെയും പതിറ്റാണ്ടുകളുടെ അധിനിവേശ വംശീയ ആക്രമണങ്ങളെയും ഇത്തരത്തിൽ സമീകരിക്കുന്നത് വേട്ടക്കാരന്റെ പക്ഷംചേരലാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ വിമർശിച്ചു.

'ഇസ്രായേൽ-ഹമാസ് സംഘർഷം-ഈ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും അവസാനിപ്പിക്കണം' എന്നായിരുന്നു എസ്.എഫ്.ഐ ഫാറൂഖ് കോളജ് യൂനിറ്റിന്റെ പേരിലുള്ള ബാനറിലുള്ളത്. ഇതിനു തൊട്ടടുത്ത് എസ്.ഐ.ഒയുടെ മറുപടി ബാനറും ഉയർന്നിട്ടുണ്ട്. ഇത് ഇസ്രായേൽ-ഫലസ്തീൻ സംഘർഷമല്ലെന്ന് എസ്.ഐ.ഒ ബാനറിൽ ചൂണ്ടിക്കാട്ടുന്നു.

'ഇത് ഫലസ്തീൻ ജനതയുടെ വംശഹത്യയാണ്. പ്രതിരോധത്തെ അപലപിക്കുന്നത് മർദകർക്കൊപ്പം നിൽക്കുന്നതിനു തുല്യമാണ്'-കോളജ് യൂനിറ്റ് എസ്.ഐ.ഒ സ്ഥാപിച്ച ബോർഡിൽ പറയുന്നു. ഇതിനു പിന്നാലെയാണ് എസ്.എഫ്.ഐ സി.പി.എം യുവനേതാവ് എം. സ്വരാജിൽനിന്നെങ്കിലും പഠിക്കണമെന്ന് ആവശ്യപ്പെട്ടു രംഗത്തെത്തിയത്.

''Conflict - സംഘർഷമോ? ഇത് വംശഹത്യയെന്ന് സ്വരാജിൽനിന്നെങ്കിലും പഠിക്കുമോ? പതിറ്റാണ്ടുകളുടെ അധിനിവേശ വംശീയ അക്രമങ്ങളെ സമീകരിക്കുന്നത് വേട്ടക്കാരന്റെ പക്ഷംചേരുന്നത് തന്നെയാണ്.

Full View

ഇവിടെ രണ്ടു പക്ഷമേയുള്ളൂ. ഒന്നുകിൽ അധിനിവേശ ഇസ്രായേലിന്റെ പക്ഷം. അല്ലെങ്കിൽ സ്വതന്ത്ര ഫലസ്തീനിനുവേണ്ടിയുള്ള വിമോചനപോരാട്ടങ്ങളുടെ പക്ഷം. എസ്.എഫ്.ഐയോടാണ്; നിങ്ങളുടെ പക്ഷം ഇസ്രായേലിനൊപ്പമാണോ?''-സഈദ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

Summary: SFI calls the Gaza genocide an Israel-Hamas conflict. The banner put up by SFI Farook College unit has been criticized

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News