ഗവർണറുടെ വാഹനമെന്ന് കരുതി ആംബുലൻസിന് കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ

സൈറനിട്ട് വന്ന വാഹനം ഗവർണറുടേതാണെന്ന് തെറ്റിദ്ധരിച്ച് കരിങ്കൊടി കാണിക്കുകയായിരുന്നു.

Update: 2024-02-13 13:47 GMT
ഗവർണറുടെ വാഹനമെന്ന് കരുതി ആംബുലൻസിന് കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ
AddThis Website Tools
Advertising

പാലക്കാട്: ഗവർണറുടെ വാഹനമാണെന്ന് കരുതി ആംബുലൻസിന് കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് എസ്.എഫ്.ഐ ആംബുലൻസിന് കരിങ്കൊടികാണിച്ചത്. ദേശീയപാത 544ലൂടെ സൈറനിട്ട് വന്ന വാഹനം ഗവർണറുടേതാണെന്ന് തെറ്റിദ്ധരിച്ച് എസ്.എഫ്.ഐക്കാർ കരിങ്കൊടി കാണിക്കുകയായിരുന്നു.

കഞ്ചിക്കോട്ടും ഗവർണർക്കെതിരെ ഇന്ന് എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. ഗവർണർ കഞ്ചിക്കോട്ടെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അരുൺ ദേവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക് നിർദേശം നൽകി അയച്ചിരിക്കുന്നതെന്നാണ് ഗവർണറുടെ പ്രതികരണം. എസ്.എഫ്.ഐക്കാർ എന്തിനാണ് തന്റെ പിറകെ നടക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

Web Desk

By - Web Desk

contributor

Similar News