എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ കെ.എസ്.ഐ.ഡി.സി ഹരജി: കക്ഷി ചേരാൻ അപേക്ഷ നൽകി ഷോൺ ജോർജ്

കെ.എസ്.ഐ.ഡി.സിയുടെ ഹരജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും

Update: 2024-02-24 07:00 GMT
Editor : Shaheer | By : Web Desk

ഷോണ്‍ ജോര്‍ജ്

Advertising

കൊച്ചി: എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് എതിരായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് കോർപറേഷൻ(കെ.എസ്.ഐ.ഡി.സി) ഹരജിയിൽ കക്ഷിചേരാൻ ഷോൺ ജോർജ്. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ഇതിൽ കക്ഷി ചേരാൻ അനുമതി തേടി ഷോൺ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കെ.എസ്.ഐ.ഡി.സിയുടെ ഹരജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

കഴിഞ്ഞ ദിവസം വാർത്താസമ്മേളനം വിളിച്ചുചേർത്ത് കെ.എസ്.ഐ.ഡി.സിക്കെതിരെ ഷോൺ ജോർജ് കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കാനായാണു ഹരജിയിൽ കക്ഷി ചേരാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ സ്വീകരിച്ചാൽ ഷോൺ ജോർജിന്റെ വാദം കൂടി കേട്ട ശേഷമായിരിക്കും എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരായ ഹരജിയിൽ ഹൈക്കോടതി തീരുമാനം കൈക്കൊള്ളുക.

Full View

എസ്.എഫ്.ഐ.ഒ നടത്തുന്നതു രാഷ്ട്രീയപ്രേരിതമായ അന്വേഷണമാണെന്നാണ് കെ.എസ്.ഐ.ഡി.സി ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. മുൻകൂട്ടി നോട്ടിസ് നൽകാതെയാണു പരിശോധന നടക്കുന്നത്. ഇതു നിയമവിരുദ്ധമാണെന്നാണു ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ അടിയന്തര സ്റ്റേ വേണമെന്ന കെ.എസ്.ഐ.ഡി.സി ആവശ്യം നേരെത്തെ കോടതി തള്ളിയിരുന്നു.

Summary: Shaun George to join Kerala State Industries Development Corporation (KSIDC) plea against SFIO probe

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News