തിരുവനന്തപുരത്ത് കാർ ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു
അയ്യപ്പ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്
Update: 2023-12-11 03:16 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു. ആലിയാട് സ്വദേശി രമേശനാണ് മരിച്ചത്. വെഞ്ഞാറമൂട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. അയ്യപ്പ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആന്ധ്ര സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവർക്ക് നിസ്സാരമായി പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.