'സിദ്ദിഖ് കാപ്പന് ചികിത്സ ഉറപ്പാക്കണം'; പ്രധാനമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ
മഥുരയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സിദ്ദിഖ് കാപ്പൻ
ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനും കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സിദ്ദിഖ് കാപ്പൻ മഥുരയിലെ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
സിദ്ദിഖ് കാപ്പന് ചികിത്സ നൽകണം. ഉത്തർ പ്രദേശിൽ ഹാത്രസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനും അയച്ച കത്തിൽ ആവശ്യപ്പെട്ടു. മഥുരയിലെ കെ.വി.എം ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന സിദ്ധിക്ക്, കോവിഡ് ബാധിതനാണ്. അദ്ദേഹത്തെ കട്ടിലിനോട് ചേർത്ത് കെട്ടിയിയിക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് മാനുഷിക പരിഗണയിൽ ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് കത്ത് അയച്ചത്.