''പാണക്കാട്ട് കണ്ടത് മെഴ്സിഡസ് ബെന്‍സിന്‍റെ ഷോറൂം, കേരളത്തില്‍ മുസ്‍ലിം വിഭാഗത്തിന്‍റെ സ്ഥിതി താഴെയല്ല''- കെന്നഡി കരിമ്പിൻകാല

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട മീഡിയവൺ ചർച്ചക്കിടെയായിരുന്നു കെന്നഡിയുടെ പരാമർശം

Update: 2021-07-18 10:58 GMT
Advertising

കേരളത്തിൽ മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യാവസ്ഥ പിന്നാക്കമാണ് എന്നു പറയുന്നതിൽ യാഥാർത്ഥ്യമില്ലെന്ന് ക്രിസ്റ്റ്യൻ കൗൺസിൽ പ്രതിനിധി കെന്നഡി കരിമ്പിൻകാല. പാണക്കാട്ട് താൻ കണ്ടത് മെഴ്‌സിഡസ് ബെൻസിന്റെ ഷോറൂമാണ് എന്നും കെന്നഡി പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട മീഡിയവൺ സ്പെഷ്യൽ എഡിഷൻ ചർച്ചക്കിടെയായിരുന്നു കെന്നഡിയുടെ പരാമർശം.

'' ശിഹാബ് തങ്ങൾ ജീവിച്ചിരുന്ന സമയത്താണ്. ഞാൻ ഒരു പ്രാവശ്യം ഞാൻ ആ തറവാട്ടിൽ ചെന്നപ്പോൾ മുസ്‌ലിംലീഗിന്റെ ഒരു കമ്മിറ്റി നടക്കുകയാണ്. മുസ്‍ലിം വിഭാഗത്തിന്‍റെ അട്ടിപ്പേറവകാശമെടുക്കുന്ന മുസ്‍ലിം ലീഗ് അവരുടെ നേര്‍ചിത്രമാണെങ്കില്‍ ഞാന്‍ പാണക്കാട്ട് കണ്ടത് മെഴ്സിഡസ് ബെന്‍സിന്‍റെ ഷോറൂമാണ്. അതില്‍ അത്ഭുതപ്പെട്ടുപോയി. നല്ലകാര്യം നമ്മുടെ നേതാക്കളൊന്നും ദരിദ്രവാസികളല്ല, എല്ലാവരും നല്ല നിലയിലാണ്. മുസ്‍ലിം വിഭാഗത്തിന്‍റെ ​ഗതി കേരളത്തില്‍ തുലോം താഴെയാണ് എന്ന് പറയുന്നത് യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. ഞാൻ സമ്മതിക്കുന്നു ബം​ഗാളിൽ മോശമാണ് ബിഹാറിൽ മോശമാണ് ഒഡീഷയിൽ മോശമാണ് പക്ഷെ കേരളത്തിൽ അങ്ങനെയല്ല''- കെന്നഡി പറഞ്ഞു. 

വിവിധ മതവിഭാഗങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഒരു വിഭാഗത്തിന്റെ ക്ഷേമം അന്വേഷിച്ചു കൊണ്ട് ഒരു കമ്മിറ്റി വയ്ക്കുന്നു. ന്യൂനപക്ഷ കമ്മിഷൻ എന്നു പറഞ്ഞാൽ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിന്റെ താത്പര്യം സംരക്ഷിക്കാനാണോ? സച്ചാർ കമ്മിഷൻ കേരളത്തിലെ എത്ര സ്ഥലത്ത് തെളിവെടുപ്പ് നടത്തി - അദ്ദേഹം ചോദിച്ചു.

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News