സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും കായികമേളയിലും മീഡിയാവണിന് പുരസ്‌കാരം
കലോത്സവത്തിൽ മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടറായി പി.സി സൈഫുദ്ദീനും കായികമേളയിൽ മികച്ച ക്യാമറാമാനായി ബബീഷ് കക്കോടിയും തിരഞ്ഞെടുക്കപ്പെട്ടു.
Update: 2025-01-02 12:46 GMT
തിരുവനന്തപുരം: കഴിഞ്ഞവർഷം കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മാധ്യമ പുരസ്കാരം മീഡിയവണിനും മാധ്യമത്തിനും. ദൃശ്യ മാധ്യമവിഭാഗത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരത്തിന് മീഡിയവൺ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ പി.സി സെയ്ഫുദ്ദീൻ അർഹനായി. മാധ്യമത്തിലെ ബീന അനിതയാണ് അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോർട്ടർ.
2023ലെ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിലും മീഡിയവണിന് പുരസ്കാരം ലഭിച്ചു. ബബീഷ് കക്കോടി മികച്ച ക്യാമറാപേഴ്സണുള്ള പുരസ്കാരം നേടി.