Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊല്ലം: കൊല്ലത്ത് ബിജെപി സംഘടനാ തെരത്തെടുപ്പുമായി ബന്ധപ്പെട്ട ചർച്ചക്കിടെ നാടകീയ രംഗങ്ങൾ. കൊട്ടാരക്കരയിൽ ചർച്ചയ്ക്ക് എത്തിയ സംസ്ഥാന നേതാക്കളെ ഒരു വിഭാഗം തടഞ്ഞുവച്ചു. സി. കൃഷ്ണകുമാർ, കെ.എസ് രാധാകൃഷ്ണൻ, രേണു സുരേഷ് എന്നിവരെയാണ് തടഞ്ഞുവച്ചത്.
മുൻ ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. തെരഞ്ഞെടുപ്പ് നടപടികൾ സംഘടനാ വിരുദ്ധമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.