ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാട് കേസില്‍ ശിവശങ്കര്‍ ഒന്നാം പ്രതി; ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു
സ്വപ്ന സുരേഷാണ് രണ്ടാംപ്രതി. യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ കേസിൽ ഏഴാം പ്രതിയാണ്
Update: 2023-04-20 14:00 GMT
കൊച്ചി: ലൈഫ് മിഷൻ കേസിലെ കള്ളപണ ഇടപാടിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തിൽ 11 പ്രതികളാണുള്ളത്. മുഖ്യമന്ത്രിയുടെ മുൻപ്രവറ്റ് സെക്രട്ടറി എം. ശിവശങ്കർ ഇ.ഡി നൽകിയ കുറ്റപത്രത്തിൽ ഒന്നാം പ്രതിയാണ്. സ്വപ്ന സുരേഷാണ് രണ്ടാംപ്രതി.
യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ കേസിൽ ഏഴാം പ്രതിയാണ്. കേസിലെ മുഖ്യ സൂത്രധാരൻ എം. ശിവശങ്കറാണെന്ന് പറയുന്നു. വിദേശ പൗരനായ ഖാലിദും കേസിൽ പ്രതിയാണ്. ഖാലിദിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്നും ഇ.ഡി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് കേസിലെ അന്തിമ കുറ്റപത്രം ഇ ഡി കലൂരിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിച്ചതോടെ സ്വപ്നയുടെ അറസ്റ്റ് ഒഴിവാകും.