വയനാട് ദുരന്തം: എസ്.കെ.എസ്.എസ്.എഫ് വെല്‍ഫെയര്‍ പാക്കേജ് നടപ്പാക്കും

വിദ്യാർഥികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സഹായങ്ങളും സംഘടന നല്‍കും

Update: 2024-08-11 07:24 GMT
Advertising

കോഴിക്കോട്: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി വെല്‍ഫെയര്‍ പാക്കേജ് നടപ്പാക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രംഗത്തുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന കൂടുതല്‍ ഊന്നല്‍ നല്‍കുക.

ദുരന്തബാധിത കുടുംബങ്ങളില്‍ പഠനം നടത്തുന്ന വിദ്യാർഥികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സഹായങ്ങളും സംഘടന നല്‍കും. കൂടാതെ ദുരന്ത ബാധിത മേഖലകളിലെ ജനങ്ങള്‍ക്ക് വിവിധ തലങ്ങളില്‍ ലഭിക്കേണ്ട സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ ഞായറാഴ്ച മുതല്‍ മേപ്പാടിയില്‍ സംസ്ഥാന കമ്മിറ്റിയുടെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിക്കും. വിദ്യാഭ്യാസം, ആരോഗ്യം, പുനരധിവാസം, സര്‍ക്കാര്‍ സര്‍ക്കാറേതര ആനുകൂല്യങ്ങള്‍ ലഭിക്കാനാവശ്യമായ സേവനങ്ങള്‍ക്കാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. എസ്.കെ.എസ്.എസ്.എസ്.എഫ് വെല്‍ഫെയര്‍ പാക്കേജിന്റെ ഒന്നാംഘട്ടം ദുരന്തത്തിന്റെ 40ാം ദിവസം സംഘടന നടത്തുന്ന പരിപാടിയില്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കാനും യോഗം തീരുമാനിച്ചു.

സത്താര്‍ പന്തലൂര്‍, അയ്യൂബ് മുട്ടില്‍, താജുദ്ദീന്‍ ദാരിമി പടന്ന, അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി, ശമീര്‍ ഫൈസി ഒടമല, അഷ്‌കര്‍ അലി കരിമ്പ, നിയാസലി ശിഹാബ് തങ്ങള്‍, എ.എം. സുധീര്‍ മുസ്ലിയാര്‍ ആലപ്പുഴ, സി.ടി. ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, അനീസ് ഫൈസി മാവണ്ടിയൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സുറൂര്‍ പാപ്പിനിശ്ശേരി, നസീര്‍ മൂരിയാട്, മുഹിയുദ്ദീന്‍ കുട്ടി യമാനി, അലി അക്ബര്‍ മുക്കം, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, ഫാറൂഖ് ഫൈസി മണിമൂളി, ഡോ. അബ്ദുല്‍ ഖയ്യൂം കടമ്പോട്, ഷാഫി മാസ്റ്റര്‍ ആട്ടീരി, അന്‍വര്‍ സാദിഖ് ഫൈസി മണ്ണാര്‍ക്കാട്, ശമീര്‍ ഫൈസി കോട്ടോപ്പാടം, അസ്ലം ഫൈസി ബംഗ്ലൂരു എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News