എസ്‌എൻഡിപി തെരഞ്ഞെടുപ്പ്: ജി ശശിധരൻ കമ്മീഷനെ നിയോഗിച്ച നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നടപടി സ്റ്റേ ചെയ്തത്

Update: 2023-07-12 10:12 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പിനുള്ള ശിപാർശകൾ സമർപ്പിക്കുന്നതിന് ജസ്റ്റിസ് ജി ശശിധരൻ കമ്മീഷനെ നിയമിച്ച സർക്കാർ നടപടിക്ക് സ്റ്റേ. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് കമ്മീഷൻ നിയമനം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. ആർ വിനോദ് കുമാറിന്റെ ഹരജിയിൽ സർക്കാരിനോട് വിശദീകരണം തേടി..

ഇത്തരത്തിലൊരു കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നടപടി സ്റ്റേ ചെയ്തത്. എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിക്കുകയും ശേഷം ഒരു നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ കമ്മീഷനെ നിയോഗിക്കണമെന്ന് എസ്എൻഡിപി യോഗത്തിന്റെ ആവശ്യപ്രകാരം കൂടിയാണ് സംസ്ഥാന സർക്കാർ റിട്ട. ജസ്റ്റിസ് ശശിധരനെ പഠനത്തിനായി നിയോഗിച്ചത്. എസ്എൻഡിപിയുടെ ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഏതൊക്കെ രീതിയിൽ നടത്താം എന്നതടക്കമുള്ള കാര്യമാണ് ശശിധരൻ കമ്മീഷൻ പഠനവിധേയമാക്കേണ്ടത്. 

എന്നാൽ, നിലവിൽ കമ്മീഷനെ നിയോഗിക്കാൻ സർക്കാരിന് കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തിൽ വിശദമായ വാദം ഹൈക്കോടതി കേൾക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News