2020ൽ പൂർത്തിയാകുമെന്ന് പറഞ്ഞ കോവളം-കാസർകോട് ദേശീയ ജലപാത ചർച്ചയാക്കി സാമൂഹിക മാധ്യമം

കെ റെയിൽ പശ്ചാത്തലമാക്കിയാണ് പലരും പോസ്റ്റിൽ കമൻറിടുന്നത്

Update: 2022-01-05 15:00 GMT
Advertising

2020 മെയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് കേരള വാട്ടർ വേയ്‌സ് ഇൻഫ്രാസ്ട്രക്‌ച്ചേഴ്‌സ് ലിമിറ്റഡ് ബോർഡിന്റെ ആദ്യയോഗം തീരുമാനിച്ച കോവളം-കാസർകോട് ദേശീയ ജലപാത ചർച്ചയാക്കി സാമൂഹിക മാധ്യമ ഉപഭോക്താക്കൾ. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ജലപാതയ്ക്കുവേണ്ടിയുളള സർവ്വേ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നടക്കമുള്ള കാര്യങ്ങൾ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ 2017 ഒക്‌ടോബർ 24 ലെ ഫേസ്ബുക്ക് പോസ്റ്റിലാണ് കമൻറുകളുമായി നിരവധി പേരെത്തിയത്. കെ റെയിൽ പശ്ചാത്തലമാക്കിയാണ് പലരും പോസ്റ്റിൽ കമൻറിടുന്നത്. കേരള വാട്ടർ വേയ്‌സ് ഇൻഫ്രാസ്ട്രക്‌ച്ചേഴ്‌സ് ലിമിറ്റഡിന്റെ വെബ്‌സൈറ്റിൽ 2021 മേയിൽ നൽകിയ വാർത്തയിൽ പദ്ധതിയുടെ ആദ്യ ഘട്ടമായ 520 കിലോമീറ്റർ മുഖ്യമന്ത്രി ലോഞ്ച് ചെയ്തുവെന്നാണ് പറയുന്നത്. തിരുവനന്തപുരം വേളിയിൽനിന്ന് കഠിനംകുളം വരെ 11 കിലോമീറ്റർ സിയാലിന്റെ സോളാർ ബോട്ടായ 'വേമ്പനാടി'ൽ സഞ്ചരിച്ചായിരുന്നു ഉദ്ഘാടനം.

Full View

സിയാലിനും സംസ്ഥാന സർക്കാരിനും തുല്യ ഓഹരിപങ്കാളിത്തമുളള (49 ശതമാനം വീതം) കമ്പനിയാണ് വാട്ടർ വേയ്‌സ് ഇൻഫ്രാസ്ട്രക്‌ച്ചേഴ്‌സ്. രണ്ടു ശതമാനം ഓഹരി മറ്റു ഏജൻസികൾക്കോ നിക്ഷേപകർക്കോ നൽകുമെന്നും ജലപാത നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വിവിധ ഏജൻസികൾക്ക് പ്രവൃത്തി വിഭജിച്ചു നൽകാനാണ് തീരുമാനമെന്നും മുഖ്യമന്ത്രിയുടെ എഫ്ബി പോസ്റ്റിൽ പറഞ്ഞിരുന്നു. 2020 പദ്ധതി പൂർത്തിയാകാത്തതിനെ തുടർന്ന് പിന്നീടുള്ള ബജറ്റുകളിലും ഇതുസംബന്ധിച്ച് പ്രഖ്യാപനങ്ങളുണ്ടായിരുന്നു. എന്നാൽ നിർമാണം പൂർണമായിട്ടില്ല. പാർവതി പുത്തനാറ് നവീകരണം, മാഹി വളപട്ടണം കൃത്രിമ കനാൽ, കനോലി കനാൽ നവീകരണം തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്.



അതേസമയം, സംസ്ഥാനത്ത് ജലപാത വഴിയുള്ള ചരക്കു നീക്കം ജൂൺ അവസാനം ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. തിരുവനന്തപുരം, കൊച്ചി, ബേപ്പൂർ പാതയിലാണ് ആദ്യം ആരംഭിക്കുകയെന്നും അഴിക്കോട് വരെയുള്ള ചരക്കുനീക്കം വൈകാതെ ആരംഭിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞിരുന്നു. ജലഗതാഗതം ഉപയോഗപ്പെടുത്താൻ തുടങ്ങിയാൽ വളരെ ചുരുങ്ങിയ ചിലവിൽ ചരക്കു നീക്കം നടത്താൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് ടാങ്കർ ലോറി വഴി ചരക്ക് നീക്കാൻ 25000ത്തോളം രൂപ ചിലവ് വരും. ജലപാത ഉപയോഗിക്കുകയാണെങ്കിൽ 8000 മുതൽ 10000 രൂപയാണ് ചിലവാകുക. കണ്ണൂരിലേക്ക് ചരക്ക് നീക്കം നടത്താൻ 30000 രൂപയോളം ചിലവു വരുന്നുണ്ട്. ഇതിലും സാരമായ വ്യത്യാസം വരുമെന്ന് മന്ത്രി വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ചെറുകിട കപ്പലുകളായിരിക്കും ഉപയോഗിക്കുക. എന്നാൽ തുറമുഖത്തിനോട് ചേർന്ന് ആഴമില്ലാത്തത് വലിയ കപ്പലുകൾക്ക് വെല്ലുവിളിയാണ്. ഇത് പരിഹരിച്ചു കഴിഞ്ഞാൽ വലിയ കപ്പലുകൾ ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.






 Social media users discuss the Kovalam-Kasargod National Waterway as decided by the first meeting of the Board of Kerala Waterways Infrastructure Limited.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News