റിയാസ് മൗലവി വധം: സർക്കാർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം - സി.ടി സുഹൈബ്

സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബിന്റെ നേതൃത്വത്തിൽ സോളിഡാരിറ്റി നേതാക്കൾ റിയാസ് മൗലവിയുടെ ബന്ധുക്കളെ സന്ദർശിച്ചു.

Update: 2024-03-31 11:54 GMT
Advertising

കോഴിക്കോട്: കാസർകോട് ചൂരിയിൽ പള്ളിക്കകത്ത് കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തെ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കേസ് അന്വേഷിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായും സർക്കാർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണമെന്നും സന്ദർശനത്തിനുശേഷം അദ്ദേഹം പറഞ്ഞു. കേസിൽ വേഗത്തിൽ അപ്പീൽ പോകണമെന്നും വിചാരണ കോടതിയിൽ ഉണ്ടായ വീഴ്ചകൾ മേൽക്കോടതിയിൽ പരിഹരിക്കുന്നതിന് സർക്കാർ ഉടനെ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിമാരായ അസ്‌ലം അലി, ടി. ഇസ്മാഈൽ, കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശബീർ എടക്കാട്, സെക്രട്ടറി അബ്ദുൽ നാഫി, കാസർകോട് ജില്ലാ സെക്രട്ടറി സജീർ പള്ളിക്കര തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News