പുതിയ അവസരങ്ങളുമായി യൂത്ത് ബിസിനസ് കോൺക്ലേവ് ഇന്ന്

കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് പരിപാടി

Update: 2024-10-06 01:51 GMT
Advertising

കോഴിക്കോട്: യുവ സംരംഭകർക്ക് പുതിയ ബിസിനസ് അവസരങ്ങളെ പരിചയപ്പെടുത്തുന്ന യൂത്ത് ബിസിനസ് കോണ്‍ക്ലേവ് ഇന്ന് കോഴിക്കോട്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വാണിജ്യ വ്യാപാര രംഗത്തെ പ്രമുഖർ അനുഭവങ്ങള്‍ പങ്കുവെക്കാനെത്തും.

ഗള്‍ഫാർ മുഹമ്മദലി, പി.കെ അഹമ്മദ്, സി. നുവൈസ്, ഡോ. സിദ്ധീഖ് അഹമ്മദ് തുടങ്ങിയ ബിസിനസ് രംഗത്തെ പ്രമുഖരും ഇബാദുറ്ഹമാന്‍, റിയാസ് ബിന്‍ ഹക്കീം തുടങ്ങിയ മോട്ടിവേട്ടർമാരും കോണ്ക്ലേവിന്റെ ഭാഗമാകും.

ജമാഅത്തെ ഇസ് ലാമി അമീർ പി. മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ ടി. ആരിഫലി, പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, പി.വി അബ്ദുൽ വഹാബ് എംപി, എം.കെ രാഘവന്‍ എംപി തുടങ്ങിയവർ സംസാരിക്കും.

കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് പരിപാടി. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ഒമ്പത് വരെയാണ് ബിസിനസ് കോൺക്ലേവ്. റാസ റസാഖ്, സരിത റഹ്മാൻ തുടങ്ങിയവരുടെ സംഗീതവിരുന്നുമുണ്ടാകും. 

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News