സോളിഡാരിറ്റി യൂത്ത് കാരവന് കാസർകോട് തുടക്കം
ഇസ്ലാമോ ഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന പ്രമേയത്തിലാണ് യൂത്ത് കാരവൻ സംഘടിപ്പിക്കുന്നത്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് യൂത്ത് കാരവൻ.
കാസർകോട്: സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള നയിക്കുന്ന യൂത്ത് കാരവന് കാസർകോട് തുടക്കമായി. 'ഇസ്ലാമോ ഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' എന്ന പ്രമേയത്തിലാണ് യൂത്ത് കാരവൻ സംഘടിപ്പിക്കുന്നത്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് യൂത്ത് കാരവൻ. കാസർകോട് നിന്ന് ആരംഭിച്ച യാത്ര മെയ് 12ന് തിരുവനന്തപുരത്ത് സമാപിക്കും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാളയ്ക്ക് പതാക കൈമാറി കാരവൻ ഉദ്ഘാടനം ചെയ്തു.
സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജുമൈൽ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ടി. മുഹമ്മദ് വേളം തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് കാരവന്റെ ഭാഗമായി സോളിഡാരിറ്റി കലാസംഘത്തിന്റെ നാടകാവിഷ്‌കാരവും അരങ്ങേറി.