സ്പീക്കര്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടു

മികച്ച പരിചരണം നല്‍കിയ ആരോഗ്യപ്രവര്‍ത്തകരോട് നന്ദി പറഞ്ഞാണ് സ്പീക്കര്‍ ആശുപത്രി വിട്ടത്

Update: 2021-04-18 16:12 GMT
Advertising

കോവിഡ് മുക്തനായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇനി ഒരാഴ്ച ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയും.

ഏപ്രില്‍ 10നാണ് സ്പീക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതിന്‍റെ തലേദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു. സ്പീക്കറുമായി അടിത്തിടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിക്കുകയുണ്ടായി. ന്യൂമോണിയ ബാധിച്ചതോടെ സ്പീക്കറെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ന്യൂമോണിയ പൂർണമായും മാറിയിട്ടില്ലാത്തതിനാല്‍ വിശ്രമം തുടരുമെന്ന് അദ്ദേഹം അറിയിച്ചു. മികച്ച പരിചരണം നല്‍കിയ ആരോഗ്യപ്രവര്‍ത്തകരോട് നന്ദി പറഞ്ഞാണ് അദ്ദേഹം ആശുപത്രി വിട്ടത്.

പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്..

ഇന്ന് ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് നെഗറ്റീവ് ആയി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഇന്ന് ഡിസ്ചാർജ് ചെയ്തു. റിവേഴ്സ് ക്വാറന്‍റൈനില്‍ ഒരാഴ്ച്ച കൂടി വിശ്രമത്തിൽ ആയിരിക്കും. മെഡിക്കൽ കോളജിലെ ഡോക്ടർമാരോടും മറ്റ് ആരോഗ്യ പ്രവർത്തകരോടും നന്ദി രേഖപ്പെടുത്തുന്നു. ന്യൂമോണിയ പൂർണമായും മാറിയിട്ടില്ലാത്തതിനാല്‍ ഔദ്യോഗിക വസതിയായ "നീതി"യിൽ ആയിരിക്കും ഒരാഴ്ച വിശ്രമിയ്ക്കുക.

ഇന്ന് ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് നെഗറ്റീവ് ആയി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഇന്ന് ഡിസ്ചാർജ്...

Posted by P Sreeramakrishnan on Sunday, April 18, 2021

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News