'ഓണത്തിന് ശേഷം 'അതിഥി ആപ്പ്', പ്രത്യേക നിയമനിർമാണം പരിഗണനയിൽ'; വി.ശിവൻകുട്ടി

സ്‌പോൺസർമാർ, ഏജന്റുമാർ എന്നിവർക്കും ലൈസൻസ് നിർബന്ധമാക്കാനാണ് തീരുമാനം

Update: 2023-07-30 08:24 GMT
Advertising

തിരുവനന്തപുരം: കുടിയേറ്റ തൊഴിലാളികൾക്കായി സംസ്ഥാനത്ത് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി. അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി അതിഥി ആപ്പ് ആരംഭിക്കുമെന്നും, അതിഥി തൊഴിലാളികൾക്ക് നൽകുന്ന പരിഗണന ദൗർബല്യമായി കാണരുതെന്നും മന്ത്രി പറഞ്ഞു.

Full View

"അതിഥി തൊഴിലാളികൾക്കായി പ്രത്യേക നിയമനിർമാണം സർക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിൽ അതിഥിത്തൊഴിലാളികളുടെ കണക്കും വരവ് പോക്ക് കാര്യങ്ങളും കൃത്യമല്ല. അഞ്ച് ലക്ഷത്തി പതിനാറായിരത്തിലധികം തൊഴിലാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. വ്യക്തിഗത രേഖകൾ സമർപ്പിച്ചാണോ ഇവർ ജോലിയെടുക്കുന്നത് എന്നതും വ്യക്തമല്ല. കേന്ദ്ര നിയമത്തിന്റെ ഒരുപാട് പരിധിയും പരിമിതികളും വിഷയത്തിലുണ്ട്.

കുടിയേറ്റ തൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാക്കും. ഇതിൽ ഇവരുടെ മുഴുവൻ വിവരങ്ങളുമുണ്ടാകും. സ്‌പോൺസർമാർ, ഏജന്റുമാർ എന്നിവർക്കും ലൈസൻസ് നിർബന്ധമാക്കാനാണ് തീരുമാനം. അതിഥി തൊഴിലാളുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കാൻ ഓണത്തിന് ശേഷം അതിഥി ആപ്പ് രൂപീകരിക്കാനും ആലോചനയുണ്ട്. ഇവിടെ ജോലിയെടുക്കുന്ന എല്ലാ തൊഴിലാളികളുടെയും ബയോഡേറ്റ അതിലുണ്ടാകും". മന്ത്രി പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News