പെരിയാർ കടുവ സങ്കേതത്തിലെ മംഗള കടുവക്കുട്ടിക്ക് വിദഗ്ധ പരിചരണം; തിമിര ചികിത്സക്ക് അമേരിക്കയിൽ നിന്നും തുള്ളിമരുന്ന് എത്തിക്കും

2020 നവംബറിലാണ് രണ്ട് മാസം മാത്രം പ്രായമുള്ള കടുവക്കുട്ടിയെ വനപാലകർ കണ്ടെത്തുന്നത്

Update: 2022-01-07 01:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഇടുക്കി പെരിയാർ കടുവാ സങ്കേതത്തിലെ മംഗള കടുവക്കുട്ടിക്ക് വിദഗ്ധ ചികിത്സ. തിമിര ചികിത്സക്ക് അമേരിക്കയിൽ നിന്നും തുള്ളിമരുന്ന് എത്തിക്കും. രാജ്യത്താദ്യമായാണ് കടുവക്ക് ഇത്തരത്തിൽ ചികിത്സയൊരുക്കുന്നത്.

2020 നവംബറിലാണ് രണ്ട് മാസം മാത്രം പ്രായമുള്ള കടുവക്കുട്ടിയെ വനപാലകർ കണ്ടെത്തുന്നത്. മംഗളാദേവി ക്ഷേത്രത്തിനു സമീപത്തുനിന്നും കിട്ടിയതിനാൽ മംഗളയെന്ന വിളിപ്പേരിൽ വനം വകുപ്പിന്‍റെ സംരക്ഷണയിലായിരുന്നു കടുവ. പെരിയാർ കടുവ സംഘേതത്തിൽ പ്രത്യേക കൂടും കാടിനു സമാനമായ വാസസ്ഥലവുമൊരുക്കിയിരുന്നു. ഇര പിടിക്കാനുള്ള പരിശീലനം നൽകി പൂർണ്ണ ആരോഗ്യമുറപ്പായാൽ കാട്ടിലേക്ക് മടക്കി വിടാനായിരുന്നു വനംവകുപ്പിന്‍റെ തീരുമാനം.

ചീഫ് വെറ്റിനറി ഓഫീസർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ നാലംഗ ഡോക്ടർമാരുൾപ്പെടുന്ന സംഘമാണ് കടുവയെ പരിശോധിച്ചത്. പരിശോധനയിൽ ഇരു കണ്ണുകൾക്കും കാഴ്ചക്കുറവുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അമേരിക്കയിൽ നിന്നും ലാനോ സ്റ്റെറോൾ എന്ന തുള്ളിമരുന്നെത്തിക്കാൻ തീരുമാനിച്ചത്. മരുന്ന് നൽകി ഒരു മാസത്തിനകം വീണ്ടും പരിശോധന നടത്തും. നിലവിൽ പൂർണ ആരോഗ്യാവസ്ഥയിലുള്ള കടുവയെ മറ്റ് പ്രശ്നങ്ങളിലെങ്കിൽ കാട്ടിൽ തുറന്നു വിടാനാണ് വനം വകുപ്പിന്‍റെ തീരുമാനം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News